25 May Monday
ഗൾഫിൽ ഏറ്റവും കൂടുതൽ കൊറേണ ബാധിതർ ഉള്ളത് സൗദിയിൽ

സൗദിയില്‍ 51 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: ആകെ 562 ആയി; ഇന്നുമുതല്‍ കര്‍ഫ്യു

എം എം നഈംUpdated: Monday Mar 23, 2020

ദമ്മാം>  സൗദിയില്‍ 51 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 562 ആയി ഉയര്‍ന്നു. ഇവരില്‍ 25 പേര്‍ രോഗികളുമായി ഇടപഴകിയവരാണ്. 26 പേര്‍ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരാണ്. ഇതുവരെ പത്തൊമ്പത് പേര്‍ സുഖം പ്രാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് 19 പ്രതിരോധിക്കുന്നതിന്‍ൈ ഭാഗമായി വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ആറു മണിവരെ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  പോലീസ്, സൈനിക, സുരക്ഷാ വിഭാഗങ്ങള്‍ കര്‍ഫ്യൂ നടപ്പാക്കുന്നതിനു നിയമ ലംഘകരെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നിയമം ലംഘിച്ചു അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് ആദ്യം പതിനായിരം റിയാല്‍ പിഴ ലഭിക്കും. രണ്ടാം തവണയും നിയമം ലംഘിച്ചാല്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴയും തടവു ശിക്ഷയും ലഭിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top