14 July Tuesday

സൗദിയില്‍ ഒരു കൊറോണ മരണംകൂടി; കോവിഡ് ബാധിതര്‍ 900

അനസ് യാസിന്‍Updated: Wednesday Mar 25, 2020

മനാമ > കൊറോണവൈറസ് ബാധിച്ച് സൗദയില്‍ ഒരാള്‍കൂടി മരിച്ചു. മക്കയില്‍ വയോധികനായ വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ്-19 മൂലമുള്ള മരണം രണ്ടായി. ചൊവ്വാഴ്ച മദീനയില്‍ അഫ്ഗാന്‍ പൗരന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. ബുധനാഴ്ച പുതുതായി 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതര്‍ 900 ആയി ഉയര്‍ന്നു. 29 പേര്‍ക്ക് രോഗം ഭേദമായി.

കൊറോണരോഗികള്‍ വര്‍ധിക്കുന്ന പാശ്ചാത്താലത്തില്‍ വൈറസ് വ്യാപനം തടയാനായി സൗദി കൂടുതല്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചു. റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ വ്യാഴ്ാഴ്ച മുതല്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപിച്ചു. ഉച്ചക്ക് മൂന്നു മുതല്‍ ഇവിടെ കര്‍ഫ്യൂ ആരംഭിക്കും. 13 പ്രവിശ്യകളില്‍ പ്രവിശ്യകള്‍ക്കിടക്കുള്ള യാത്രക്കും വ്യാഴ്ാച മുതല്‍ നിരോധനം ഏര്‍പ്പെടുത്തി. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലുള്ളവര്‍ മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതും മറ്റു പ്രവിശ്യകളിലുള്ളവര്‍ ഈ പ്രവിശ്യകളിലേക്ക് വരുന്നതും പൂര്‍ണമായി നിരോധിച്ചു.

സൗദിയില്‍ നിലവില്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. ഇതാണ് തലസ്ഥാനമായ റിയാദ്, മക്ക, മദീന  പട്ടണങ്ങളില്‍ മാത്രം ദീര്‍ഘിപ്പിച്ചത്. ഈ പ്രവിശ്യകളിലെ മറ്റു നഗരങ്ങള്‍ക്ക് ഇത് ബാധകമല്ല. ഈ നഗരങ്ങളിലുള്ളവര്‍ അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ കര്‍ഫ്യൂ സമയം പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

യുഎഇയില്‍ ബുധനാഴ്ച 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എമിറേറ്റ്സില്‍ രോഗബാധിതരുടെ എണ്ണം 333 ആയി ഉയര്‍ന്നു. 52  പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒമാനില്‍ 18 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതര്‍ എണ്ണം 84 ആയി. 16 പ്രവാസി തൊഴിലാളികള്‍ ഉള്‍പ്പെടെ 25 പേര്‍ക്കുകൂടി ഖത്തറില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതര്‍ 526 ആയി.

ബഹ്റൈനില്‍ 14 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 226 ആയി. 190 പേര്‍ക്ക് രോഗം ഭേദമായി. ബഹ്റൈനിലെ രോഗവിമുക്തി ജിസിസിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കുവൈത്തില്‍ ബുധനാഴ്ച നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊറോണവൈറസ് ബാധിതര്‍ 195 ആയി ഉയര്‍ന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top