18 August Thursday

സൗദിയില്‍ വാക്‌സിന്‍ എടുക്കാത്ത പ്രവാസികള്‍ക്കും വിദേശയാത്രക്ക് അനുമതി

അനസ് യാസിന്‍Updated: Saturday Jun 18, 2022

മനാമ > സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കാതെ വിദേശയാത്ര നടത്താനും തിരിച്ചെത്താനും അനുമതി. കാലാവധിയുള്ള വിസയും പാസ്‌പോര്‍ട്ടുമുളളവര്‍ക്ക് തങ്ങള്‍ പോകുന്ന രാജ്യത്തെ പ്രവേശന വ്യവസ്ഥകള്‍ പാലിച്ച് വിദേശ യാത്ര നടത്താമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. ഇവര്‍ക്ക് തിരിച്ചുവരാനും തടസ്സമില്ല. എന്നാല്‍, ഇവര്‍ക്ക് കാലാവധിയുള്ള റീഎന്‍ട്രി വിസയും ഇഖാമയും ഉണ്ടായിരിക്കണം.
രണ്ടു വര്‍ഷത്തിനുശേഷം ആദ്യമായാണ് രാജ്യം വിടാനും മടങ്ങവരാനുമുള്ള വ്യവസ്ഥ ലഘൂകരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top