12 September Thursday

സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ ഭാരവാഹികളായി തിരഞ്ഞെടുത്ത മുഹമ്മദുരാജ, നൗഷാദ് പാനൂർ, സിദീഖ് മണ്ണഞ്ചേരി

ജിദ്ദ >  സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി കൂടിയ ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളായി മുഹമ്മദുരാജ (പ്രസിഡന്റ്), നസീർ വാവാക്കുഞ്ഞ് (രക്ഷാധികാരി), നൗഷാദ് പാനൂർ (ജനറൽ സെക്രട്ടറി), സിദീഖ് മണ്ണഞ്ചേരി (ട്രഷറർ), അബ്ദുൽ സലാം മുസ്തഫ (വെൽഫെയർ കൺവീനർ) ജമാൽ ലബ്ബ(വൈസ് പ്രസിഡന്റ്‌) സഫീദ് മണ്ണഞ്ചേരി (നാഷണൽ കോർഡിനേറ്റർ) അബ്ദുൽ സലാം മാറായി, ഇർഷാദ് ആറാട്ടുപുഴ, ഷാഫി പുന്നപ്ര, അബ്ദുൽ കരീം അൽ മജാൽ, ഷമീർ മുട്ടം (സെക്രട്ടറി ) ശുഐബ് അബ്ദുൽസലാം, അലി നിസാർ (ഐടി കൺവീനർ) എന്നിവരെയും 17 അംഗ നിർവ്വാഹക സമിതിയെയും തെരഞ്ഞെടുത്തു.

അബ്ദുൽ ലത്തീഫ് മക്ക, നിസാർ താഴ്ചയിൽ എന്നിവർ പ്രതേക ക്ഷണിതാക്കളാണ്. സവ കാൽ നൂറ്റാണ്ടായി തുടരുന്ന ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുതുകാലത്തിന് അനുസൃതമായ വിധം രൂപപ്പെടുത്തുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top