17 September Tuesday

സാരഥി കുവൈത്ത് വയനാടിനൊപ്പം: വിദ്യാഭ്യാസമേഖലയിൽ സമഗ്രപദ്ധതികൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

കുവൈത്ത് സിറ്റി > സാരഥി കുവൈത്ത് സിൽവർ ജൂബിലി വർഷത്തിൽ ഉന്നത പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുവാൻ തീരുമാനിച്ചു. അർഹരായ 25 വിദ്യാർത്ഥികൾക്ക് നാല് വർഷത്തെ പഠനകാലയളവിൽ ആവശ്യമായ സാമ്പത്തിക സഹായമാണ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്.

വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുമുള്ള 25 കുട്ടികൾക്കായി പ്രത്യേക അക്കാദമിക് പാക്കേജ് ഇതിനു പുറമെ സമഗ്ര വിദ്യാഭാസ പദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് സാരഥി കുവൈത്തിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ചേർത്തലയിൽ പ്രവർത്തിക്കുന്ന സാരഥി സെന്റർ ഫോർ എക്സലൻസിൽ കേന്ദ്ര സർവീസുകളിലെക്ക് തൊഴിൽ അധിഷ്ഠിതമായി സൗജന്യപരിശീലനം നൽകുമെന്ന് പ്രസിഡന്റ് അജി കെ ആർ അറിയിച്ചു.

ചടങ്ങിൽ സിൽവർ ജൂബിലി വൈസ് ചെയർമാൻമാരായ വിനീഷ് വിശ്വം, സിജു സദാശിവൻ, സുരേഷ് ബാബു, ബിനു എം കെ, കൂടാതെ  കേന്ദ്രഭാരവാഹികളും കേന്ദ്ര വനിതാവേദി ഭാരവാഹികളും, ട്രസ്റ്റ് ഭാരവാഹികളും, ഉപദേശക സമിതി അംഗങ്ങളും പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top