13 December Friday

"സാന്തോം ഫെസ്റ്റ് - 2019' ഒക്ടോബർ 25ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

കുവൈറ്റ്‌ >  മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ വിദേശത്ത് പ്രവർത്തിക്കുന്ന  സെന്റ തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളിയുടെ ആദ്യ ഫല പെരുന്നാൾ " സാന്തോം ഫെസ്റ്റ് - 2019' ഒക്ടോബർ 25ന്  രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഫഹാഹീലുള്ള ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിക്കും.

ഫെസ്റ്റിവൽ മാർത്തോമാ സുറിയാനി സഭയുടെ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ  ഡോ.യു യാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ. ഫാ. അനിൽ കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. വിവിധ സാംസ്കാരിക  രാഷ്ടീയ നേതാക്കൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഫാ. അനിൽ കെ.വർഗീസ്, നൈനാൻ ചെറിയാൻ, വർഗീസ് ഏബ്രഹാം, പോൾ വർഗിസ്, ബോബൻ ജോർജ്, ബിബിൻ കുറ്റിക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top