15 October Tuesday

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് 'സംസ്‌കാര' യുടെ സംഭാവന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

യുകെ > മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ബ്രിട്ടനിലേയും അയര്‍ലന്റിലേയും''സംസ്‌കാര'' ഗ്രൂപ്പ് സംഭാവന നല്‍കുന്നു. കേരളത്തെ ബാധിച്ച ഭയാനകമായ പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കാന്‍ താല്‍പര്യമുള്ളവരുടെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും മറ്റുള്ളവരില്‍ നിന്നും തുക സ്വീകരിക്കാനും തീരുമാനിച്ചത്.നമ്മുടെ നാടിന്റെ, മനുഷ്യരുടെ പ്രശ്‌നങ്ങളെ അറിയുകയാണ് ഇന്നത്തെ ആവശ്യമെന്നു സംസ്‌കാരയുടെ പ്രവര്‍ത്തകരായ സംഘാടകര്‍ പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നും ജയപ്രകാശ് മറയൂര്‍, വിനയന്‍ കുമാരന്‍ (ബെല്‍ ഫാസ്റ്റ്),റെജി കുരിക്കള്‍ (പ്രോട്ടാടൌന്‍) എന്നിവരും ബ്രിട്ടനില്‍ നിന്നും  ലിന്‍സ് അയ്‌നാട് (ലിവര്‍പൂള്‍),ലണ്ടനില്‍ നിന്നും മണമ്പൂര്‍ സുരേഷ്, കൗണ്‍സിലര്‍ സുഗതന്‍ തെക്കെപ്പുര, ക്രോയ്ടനില്‍ നിന്നും എക്‌സ് കൌണ്‍സിലര്‍ രാജേന്ദ്രന്‍, അജയന്‍, കെ എം  ഹാഷിം, സി എസ്  ജ്യോതി, എസ് രാജേന്ദ്രന്‍ വോക്കിങ്ങില്‍ നിന്നും പി എസ്  ഇന്ദുലാല്‍ തുടങ്ങിയവരാണ് സംസ്‌കാരയുടെ  സംരംഭത്തിനു പിന്നിലുള്ളത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top