ലണ്ടൻ> സമീക്ഷ യുകെ നിർമിച്ച ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനവും സാംസ്കാരിക സദസ്സും ഞായറാഴ്ച നടക്കും. എൻ പി ചന്ദ്രശേഖരൻ (കൈരളി TV ന്യൂസ് ഡയറക്ടർ ), പി.കെ ഹരികുമാർ(സാഹിത്യ പ്രവർത്തക സംഘം ചെയർമാൻ), പ്രഭാഷകൻ ശ്രീചിത്രൻ എം ജെ എന്നിവർ ആഴ്ച സദസ്സിൽ പങ്കെടുക്കും .
ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം " ഉറപ്പാണ് രണ്ടാമൂഴം " ത്തിന്റെ പ്രദർശനോൽഘാടനം ഞായറാഴ്ച ഈ സദസ്സിൽ നടത്തപ്പെടും. എൻ പി ചന്ദ്രശേഖരൻ പ്രദർശനോൽഘാടനം നിർവ്വഹിക്കും.
ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും നിർവ്വഹിച്ചത് അക്ഷയ് കാപ്പാടൻ ആണ്.
ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : പ്രകാശ് ക്യാറ്റ്ഐ, എഡിറ്റിംഗ്: സനോജ് ബാലകൃഷ്ണൻ , സംഗീതം: റിജോ ജോസഫ് വാഴപ്പള്ളി, ഗ്രാഫിക്സ്: ജെനിത് എം വി മയ്യിൽ, ഡിസൈൻ: അർജുൻ ജി ബി.അഭിനേതാക്കൾ : നാദം മുരളി, രതീഷ് കുര്യ , ബാബു കൊടോളിപ്രം , ബിജു ഋത്വിക് , കവിത ബിജു , ലക്ഷ്മി , ലിയോണ പ്രകാശ് , ഷിജു പദം മയ്യിൽ ,ബിജേഷ് എംവി , കണ്ണേട്ടൻ , സി പി ദാമോദരൻ , Dr വേണു എന്നിവരാണ് അണിയറയിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..