ലണ്ടൻ> തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ബദലിനെ നെഞ്ചോടുചേർത്ത മലയാളി വോട്ടർമാരെ സമീക്ഷ യുകെ അഭിനന്ദിച്ചു. വലിയതോതിലുള്ള അപാവാദപ്രചാരണങ്ങളും കടന്നാക്രമണങ്ങളും അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ഐതിഹാസിക വിജയം കരസ്ഥമാക്കിയത് .
കേരളം പ്രതിസന്ധികൾ നേരിട്ടപ്പോൾ ആ പ്രതിസന്ധികളെ ഒറ്റകെട്ടായി കരുത്തോടെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിനും അതിന്റെ ജനപക്ഷനയങ്ങൾക്കും വികസന കാഴ്ചപ്പാടിനുമുള്ള വലിയ അംഗീകാരം ആണ് ഈ ജനവിധി.
വർഗീയശക്തികൾക്കു കേരളത്തിന്റെ മണ്ണിൽ ഒരു സ്ഥാനവും ഇല്ലെന്നു കേരള ജനത ഉറക്കെപ്രഖ്യാപിച്ചു . ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിച്ച അഴിമതിരഹിത, മതനിരപേക്ഷ നവകേരളത്തിന് അനുകൂലമായി ചിന്തിക്കുകയും വോട്ടുചെയ്യുകയും ചെയ്ത എല്ലാവരെയും സമീക്ഷ യുകെ അഭിവാദ്യം ചെയ്തു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..