21 October Wednesday

ഇംഗ്ലണ്ടിലെ A ലെവൽ വിജയിച്ച വിദ്യാർത്ഥികളെ സമീക്ഷ യു കെ അഭിനന്ദിച്ചു

ബിജു ഗോപിനാഥ്Updated: Tuesday Aug 18, 2020

ലണ്ടൻ >  ഇംഗ്ലണ്ടിൽ കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച A ലെവൽ റിസൾട്ടിൽ ഉൾപ്പെട്ടിട്ടുള്ള, ഉന്നത വിദ്യാഭ്യാസത്തിനു അർഹരായ മുഴുവൻ വിദ്യാർത്ഥികളേയും സമീക്ഷ യു കെ അഭിനന്ദിച്ചു.  'കോവിഡ് 19'മഹാ വിപത്തിനിടയിലും ശ്രമകരമായ പ്രയത്നത്തിലൂടെ വിജയം കൈവരിച്ച മുഴുവൻ വിദ്യാത്ഥികളെയും സമീക്ഷ യു കെ കേന്ദ്ര സമിതി അഭിനന്ദിച്ചു.

കൊറോണ വൈറസ് വ്യാപന കാലഘട്ടത്തിൽ ഏർപ്പെടുത്തിയ പുതിയ മൂല്യനിർണ്ണയ സമ്പ്രദായത്തിലൂടെ,  പല വിദ്യാത്ഥികൾക്കും അവർ പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തത്‌  ആശങ്ക ഉളവാക്കിയിട്ടുണ്ട്. 36% വിദ്യർത്ഥികൾക്കു അവർ പ്രതീക്ഷിച്ച ഗ്രേഡിനേക്കാൾ ഒരു ഗ്രേഡ് കുറവാണു ലഭിച്ചത്.

 മൂല്യനിർണ്ണയ സമ്പ്രദായത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങളിലേക്ക് സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും 'സമീക്ഷ യു കെ' മുൻപന്തിയിൽ ഉണ്ടാവുമെന്നു സമീക്ഷ

വിദ്യാർത്ഥികളുടെ അധ്യയനവർഷം നഷ്ട്ടപെടാൻ ഇടവരാത്ത വിധം, പുതു മൂല്യനിർണ്ണയ സമ്പ്രദായത്തിലൂടെ A ലെവൽ വിജയികളെ കണ്ടെത്താനും സമയബന്ധിതമായി മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിക്കാനും തയ്യാറായ യു കെ യിലെ വിദ്യാഭ്യാസ വകുപ്പിനേയും സമീക്ഷ അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top