25 May Monday

കുട്ടികളുടെ സർഗാത്മകതക്കായി സമീക്ഷ സർഗ്ഗവേദി

ബിജു ഗോപിനാഥ്.Updated: Saturday Apr 18, 2020


ലണ്ടൻ>  കോവിഡ് - 19 അടച്ചു പൂട്ടലിൻ്റെ വിരസതയിൽ നിന്ന്‌ കുട്ടികൾക്ക്‌ രക്ഷയേകാൻ സമീക്ഷ യു.കെ വേദി ഒരുക്കുന്നു . കുട്ടികളുടെ സർഗാത്മകത വളർത്തുന്ന ചിത്രകല, ഏകാംഗ നൃത്ത, ഏകാഭിനയ, കവിതാ പാരായണ, ഗാന വിഭാഗങ്ങൾ  ഉൾപ്പെടെ വിവിധ മത്സരങ്ങൾ നൂതന വാർത്താവിതരണ സങ്കേതങ്ങൾ ഉപയോഗിച്ച്  2020 ഏപ്രിൽ 20 മുതൽ ആരംഭിക്കുന്നു.  തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ നാട്ടിലയച്ച് അതാത് രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിധികർത്താക്കളാൽ മൂല്യ നിർണ്ണയം നടത്തി സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നു. 

യു കെയിൽ താമസക്കാരായ കുട്ടികളെ സബ്‌ ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളാക്കി തിരിച്ചാണ്‌  മത്സരങ്ങൾക്ക്‌ തയ്യാറാക്കുക. വിജയികൾക്ക് സമീക്ഷ ദേശീയ സമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം  ചെയ്യും . അതോടൊപ്പം കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ സമീക്ഷയുടെ ഫേസ് ബുക്ക് പേജിലും വിവിധ ചാനലുകളിലും പ്രസിദ്ധീകരണങ്ങളും പോസ്‌റ്റ്‌ ചെയ്യും .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
07449 145145,
07828 659608,
07882 791150
07984 744233
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top