20 September Friday

സമീക്ഷ യുകെ - ദേശീയ സമ്മേളനം സമാപിച്ചു; സ്വപ്ന പ്രവീൺ പ്രസിഡന്റ്‌ , ദിനേശ് വെള്ളാപ്പിള്ളി ജനറൽ സെക്രട്ടറി

ജയൻ എടപ്പാൾUpdated: Tuesday Sep 10, 2019

സമീക്ഷ യുകെ ഭാരവാഹികൾ

സ. അഭിമന്യു നഗർ (ഹീത്രൂ , ലണ്ടൺ )> യുകെയിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്ക്കാരിക സംഘടനയുടെ മൂന്നാം ദേശീയ സമ്മേളനം സമാപിച്ചു . യുകെയിലെ 15 ബ്രാഞ്ചകളിൽ നിന്നായി തെരെഞ്ഞെടുത്ത 100ലധികം ദേശീയ സമ്മേളന പ്രതിനിധികൾ രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. എം സ്വരാജ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വർഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സ :അഭിമന്യുവിന്റെ സ്മരണ തുടിക്കുന്ന സമ്മേളന ഹാളിൽ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ്‌ പ്രതിനിധികൾ സമ്മേളനത്തിന്‌ തുടക്കമായത്‌. .ദേശീയ സെക്രട്ടറി സ്വാഗതം പറഞ്ഞു.  സുഗതൻ തെക്കേപ്പുര രക്ത സാക്ഷി പ്രമേയവും ഇബ്രാഹിം വാക്കുളങ്ങര അനുശോചന പ്രമേയവും അവതരിപ്പിച്ചു .ദേശീയ പ്രസിഡന്റ്‌ രാജേഷ് ചെറിയാൻ അധ്യക്ഷൻ ആയിരുന്നു .

യുകെയിലെ ഇടതു പക്ഷ പുരോഗമന കലാ സാംസ്ക്കാരിക പ്രവർത്തനങൾ എങ്ങിനെഎല്ലാംആവാം എന്നും സമൂഹനന്മക്കും സമൂഹത്തിൽ വേദനയും കഷ്ട്ടപ്പാടും അനുഭവിക്കുന്ന ജനങ്ങൾക്കും എങ്ങിനെ ഉപകരിക്കാൻ പറ്റുമെന്നും സമീക്ഷ പ്രതിനിധി സമ്മേളനം ചർച്ച ചെയ്യണമെന്നു ഉദ്ഘാടനപ്രസംഗത്തിൽ സ്വരാജ് പറഞ്ഞു.

പ്രതിനിധി സമ്മേളനം നിയന്ത്രണത്തിനായി പ്രസീഡിയം , സ്റ്റിയറിംഗ് , ക്രഡൻഷ്യൽ, പ്രമേയം , മിനുട്സ് സബ് കമ്മിറ്റികൾ തെരെഞ്ഞെടുത്തു .പ്രവർത്തന റിപ്പോർട്ടും സംഘടന റിപ്പോർട്ടും  സ്വപ്ന പ്രവീൺ അവതരിപ്പിച്ചു.ഗ്രൂപ്പ്‌ ചർച്ചയിൽ 15ബ്രാഞ്ചിൽ നിന്നുള്ള വിവിധ പ്രതിനിധികൾ പങ്കെടുത്തു . കേരളത്തിലെ ഇടതുപക്ഷവും സർക്കാരും ഉൾപ്പെടുന്ന ചോദ്യങ്ങൾക്ക് സ്വരാജും മറ്റുള്ളവക്ക്‌ രാജേഷ് ചെറിയാൻ , സ്വപ്ന പ്രവീൺ , ദിനേശ് വെള്ളാപ്പിള്ളി എന്നിവരും  മറുപടി നൽകി . പുതിയ 21അംഗ ദേശീയ സമിതിയുടെ പാനൽ സമ്മേളനം അംഗീകരിച്ചു. അടുത്ത രണ്ടു വര്ഷത്തേക്ക് 9 അംഗ കേന്ദ്രസെക്രട്ടെറിയറ്റും  6 അംഗ കേന്ദ്ര ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ : സ്വപ്ന പ്രവീൺ, ജനറൽ സെക്രട്ടറി :  ദിനേശ് വെള്ളാപ്പിള്ളി. വൈസ് പ്രസിഡന്റ്‌ -: പ്രസാദ് ഒഴാക്കൽ (സൗത്താംപ്ടൺ & പോര്ടസ്മോത്), ജോയിന്റ് സെക്രട്ടറിമാർ -:ജയൻ എടപ്പാൾ (മാഞ്ചസ്റ്റർ), ബിനോജ് (ഹീത്രു), ട്രെഷറർ - ഇബ്രാഹിം വാക്കുളങ്ങര (ഈസ്റ്റ്‌ ഹാം)

ദേശീയ ഭാരവാഹികളെ കൂടാതെ ആഷിഖു (ബെർമിഹാം )മോൻസി(ഹീത്രൂ ) , ശ്രീ അബ്ദുൾ മജീദ്‌ (വെംബ്ലി ) എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു .സമീക്ഷയുടെ വരും കാല പ്രവർത്തനങ്ങൾ ഏകോപി പ്പിക്കുവാൻ ദേശീയ സമിതി അംഗങ്ങളെയും വിവിധ സമീക്ഷ ബ്രാഞ്ച് സെക്രട്ടറി മാരെയും പ്രെസിഡന്റുമാരെയും ചേർത്തു സമീക്ഷ UK വർക്കിങ് കമ്മിറ്റി ഉണ്ടാക്കാനും സമ്മേളനം തീരുമാനിച്ചു .സ്വാഗതസംഗത്തിനുവേണ്ടി ബിനോജ് നന്ദി പറഞ്ഞു .


പ്രധാന വാർത്തകൾ
 Top