07 July Thursday

നഴ്‌സുമാർക്ക്‌ ആദരവുമായി സമീക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022

ലണ്ടൻ> ലോകം കോവിഡിൽ നിന്ന് പുറത്ത് വരുമ്പോൾ,  ഒരു വലിയ കാലഘട്ടം മുഴുവൻ ആതുര സേവന രംഗത്തെ ചുമലിലേറ്റിയ നഴ്സുമാരെ ആദരിക്കുകയാണ് സമീക്ഷ യുകെ യുടെ വനിതാ വിങ് ആയ സ്ത്രീ സമീക്ഷ. ഇന്റർനാഷണൽ നഴ്സസ് ഡേയോട് അനുബന്ധിച്ചാണ് യുകെയിലെ നഴ്സുമാർക്കുവേണ്ടി പരിപാടി സംഘടിപ്പിക്കുന്നത്‌. മെയ് 15നു യുകെ സമയം വൈകിട്ട് 4 നാണ്‌ ആദരിക്കൽ.

യുകെ മലയാളികളിൽ ബഹുഭൂരിപക്ഷവും ആതുര സേവന രംഗത്ത് ജോലിചെയ്യുന്നവരാണ്. യുകെയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും ബഹുമാനപൂർവ്വം ഈ തുറന്ന സംവാദത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top