31 July Saturday

വാക്‌സിൻ ചലഞ്ച്‌: സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ച് ഭക്ഷ്യമേളയിൽ സ്വരൂപിച്ചത്‌ 2610 പൗണ്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 2, 2021

ലണ്ടൻ> സമീക്ഷ യുകെ യുടെ ലണ്ടൻ ഡെറി ബ്രാഞ്ച്  കോവിഡ് വാക്‌സിൻ ചലഞ്ചിനായി കണ്ടത്തിയത് 2610 പൗണ്ട് . ഭാഷ്യമേള നടത്തിയും ബിരിയാണി മേളയിലൂടെയുമാണ് സമീക്ഷ പ്രവർത്തകർ പണം സമ്പാദിച്ചത്.

ലണ്ടൻ ഡെറി ബ്രാഞ്ചിലെ പ്രവർത്തകർ ബിരിയാണി മേള നടത്താൻ തീരുമാനിച്ചപ്പോൾ അത് വൻ വിജയമാക്കുന്നതിൽ ബ്രിട്ടീഷ് പൗരൻ മാരടക്കം ഉള്ളവരും വലിയ പങ്കു വഹിച്ചു. Altnagelvin Area Hospital ലെ ജീവനക്കാരും ബിരിയാണി മേളയിൽ പങ്കാളികൾ ആയി . അവർക്കായി പ്രത്യേകം ഭക്ഷ്യ മേള സമീക്ഷ പ്രവർത്തകർ ഒരുക്കി.



സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ച് സെക്രെട്ടറിയും നാഷണൽ കമ്മിറ്റി മെമ്പറും ആയ ബൈജു നാരായണന്നും ബ്രാഞ്ചിലെ സജീവ പ്രവർത്തകരായ മാത്യു തോമസ്, ജോഷി സൈമൺ, രഞ്ജീവൻ വർക്കി , ജേക്കബ് മാണി , ജെസ്റ്റിമോൾ സൈമൺ, മറിയാമ്മ രഞ്ജീവൻ, ഷിജി മാത്യു, സീമ ബൈജു, സിന്ധു ടൈസ് എന്നിവർ നേതൃത്വം കൊടുത്തു

ജോലിത്തിരക്കിനും കുടുംബ ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ പിറന്ന നാടിനായി ഇവർ നടത്തിയ സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. സമീക്ഷയോടു സഹകരിച്ച എല്ലാ ജനങ്ങളോടും സമീക്ഷ നാഷണൽ സെക്രറട്ടറി ദിനേശ് വെള്ളപള്ളി നാഷണൽ കമ്മിറ്റി യുടെ പേരിൽ നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top