24 February Monday

സമീക്ഷ യുകെ സൗത്താംപ്ടൺ റിപ്പബ്ലിക് ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

സൗത്താംപ്ടൺ >സമീക്ഷ യുകെ സൗത്താംപ്ടൺ പോര്ടസ്‌മൗത് ബ്രാഞ്ചിന്റെ റിപ്പബ്ലിക് ദിനാഘോഷവും പുതുവത്സരാഘോഷവും ജനുവരി ഇരുപത്തിയാറിനു സൗത്താംപ്ടൺ നഴ്സലിങ് ഹാളിൽ ആഘോഷിച്ചു. ചടങ്ങിൽ സൗത്താംപ്ടൺ-പോര്ടസ്‌മൗത് ബ്രാഞ്ച് പ്രസിഡണ്ട്  മിഥുൻഅധ്യക്ഷനായി.  ബ്രാഞ്ച് സെക്രട്ടറിയും നാഷണൽ കമ്മിറ്റി അംഗവുമായ രെഞ്ജിഷ് സ്വാഗതം പറഞ്ഞു.  ദേശീയ പ്രേസിടെന്റും ലോക കേരള സഭാംഗവും മലയാളം മിഷന്റെ ജോയിന്റ് സെക്രെട്ടറിയുമായ  സ്വപ്ന പ്രവീൺ  മലയാളം മിഷൻ പോര്ടസ്‌മൗത് ബ്രാഞ്ചിലെ രണ്ടു കുട്ടികൾക്ക് ആദ്യ പഠനാവലി നൽകി ഉൽഘാടനം നിർവഹിച്ചു.

ഒരു നൂറു ദിനം കൊണ്ട് ഒരായിരം മെമ്പർഷിപ് എന്ന എന്ന ക്യാമ്പയ്‌നിന്റെ ഉൽഘാടനം സമീക്ഷ യുകെ ദേശീയ ജോയിന്റ് സെക്രെട്ടറിയുമായ ബിനോജ് ജോണും ദേശീയ ട്രെഷററും നാഷണൽ കമ്മിറ്റി അംഗവും ആയ  ഇബ്രാഹിം വാൽകുളങ്ങരയും ചേർന്ന് ബ്രാഞ്ച് അംഗങ്ങളായ ശ്രീമതി സിന്ധു എൽദോക്കും ബ്രാഞ്ച് ട്രെഷററുമായ ശ്രീ ജോസഫിനും ആദ്യ അംഗത്വം നൽകി ഉദ്‌ഘാടനം ചെയ്‌തു.

പൊതുയോഗവും സാംസ്കാരിക സമ്മേളനവും സമീക്ഷ യുകെ മുൻ ദേശീയ വൈസ് പ്രെസിഡണ്റ്റും ലോക കേരള സഭ അംഗവും ആയ രാജേഷ് കൃഷ്ണ  ഉൽഘാടനം ചെയ്‌തു.  യുഗ്മയുടെ ദേശീയ പ്രെസിഡന്റ്‌ മനോജ് കുമാർ പിള്ള, ലോകകേരള സഭാഅംഗം  ആഷിഖ് മുഹമ്മദ്,സൗത്താംപ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ്  റോബിൻ എബ്രഹാം പോര്ടസ്‌മൗത് ബ്രാഞ്ച് മലയാളം മിഷൻ കോർഡിനേറ്റർ അബി കുര്യൻ എന്നിവർ സംസാരിച്ചു.
"യുകെ മലയാളിയും യുകെ രാഷ്ട്രീയവും" എന്ന വിഷയത്തിൽ  ന്യൂഹാം കൗണ്സിലറുമായ സുഗതൻ തെക്കേപ്പുരയിൽ ചർച്ച നയിച്ചു.

സമീക്ഷ യുകെ ദേശീയ വൈസ് പ്രസിഡന്റ് പ്രസാദ് ഒഴാക്കലിന്റെയും സിന്ധു എൽദോയുടെയും മേൽനോട്ടത്തിൽ കലാപരിപാടികൾ അരങ്ങേറി. ഡീലിയ ജോസ്,ആദിത്യ ജോസഫ്,ഷാരോൺ സാബു,ഷാർലോട്ട് റെയ്നോൾഡ്,ഇർവിൻ വിനോ,ദിയ കെവിൻ എന്നിവരുടെ നൃത്ത സദ്യയും അനീഷ് ജോർജ്(മഴവിൽ സംഗീതം),റെയ്നോൾഡ് വര്ഗീസ്,മിഥുൻ എന്നിവരുടെ ഗാനാലാപനവും ബേബി നെയ്ശേരിയുടെ കവിതയും ഡിയോൺ ജോസിന്റെ പ്രസംഗവതരണവും കലാപരിപാടികൾക്ക് മാറ്റ് കൂട്ടി

മതേതരത്വം എന്ന ഭരണഘടനാ മൂല്യം വേരോടെ പിഴുതെറിയുവാൻ ശ്രമിക്കുന്ന, മൃഗീയ ഭൂരിപക്ഷം എന്ത് കിരാത നിയമവും നാട്ടിൽ കൊണ്ടുവരാം എന്ന മിഥ്യ ധാരണയോടെ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരായും പൗരത്വ ബില്ലെനെതിരായും സതാംപ്ടൺ-പോര്ടസ്‌മൗത് ബ്രാഞ്ചിന്റെ പ്രമേയം നാഷണൽ കമ്മറ്റി അംഗം  പ്രവീൺ രാമചന്ദ്രൻ അവതരിപ്പിച്ചു . ബ്രാഞ്ച് ട്രെഷറർ  ജോസഫ് നന്ദി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top