25 July Sunday

ദുരിതാശ്വാസനിധി: സമീക്ഷ യുകെ ബ്രാഞ്ചുകളിൽ വീണ്ടും ബിരിയാണിമേള

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


ലണ്ടൻ> ദുരിത കാലത്തു കേരളത്തിന് കൈതാങ്ങാകുവാൻ ബിരിയാണി മേളകളും ഭഷ്യ മേളകളുമായി സമീക്ഷ യുകെ യുടെ വിവിധ ബ്രാഞ്ചുകൾ രംഗത്ത്‌. ഇതിലൂടെ സമാഹരിക്കുന്ന തുക കോവിഡ്പ്രധിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

ബെർമിംഗ്ഹാം സമീക്ഷ ബ്രാഞ്ച് ഈ മാസം 19 നു നടത്തുന്ന ബിരിയാണിമേളയിലേക്കു ബുക്കിംഗ് തുടങ്ങിയതായി  സമീക്ഷയുടെ ബ്രാഞ്ച് പ്രസിഡന്റ് ജോബി കോശിയും സെക്രട്ടറി മാർട്ടിൻ ജോസും അറിയിച്ചു. സമീക്ഷ പീറ്റർബോറോ & ബോസ്റ്റൺ ബ്രാഞ്ചിൽ ഈ മാസം 20 നാണ്‌ ബിരിയാണിമേള യെന്ന്‌    ബ്രാഞ്ച് പ്രസിഡന്റ് ബാബു, സെക്രട്ടറി ചിഞ്ചു, ഭാസ്കർ പുരയിൽ എന്നിവർ അറിയിച്ചു.

 
ബ്രിസ്റ്റോൾ &വെസ്റ്റൺ സൂപ്പർ മെയറിലേ സമീക്ഷ ബ്രാഞ്ചിലും 20 നു തന്നെ ആണ് ബിരിയാണിമേള. സമീക്ഷ യുടെ ബ്രാഞ്ച് ഭാരവാഹികളായ ജാക്‌സൺ, ജിമ്മി, ബിജു, ജോൺസൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിൽ നടന്ന ബിരിയാണി മേളയിൽ 650 ഓളം ബിരിയാണി ആണ് സമീക്ഷ പ്രവർത്തകർ വിതരണം ചെയ്തത്. തിരക്കേറിയ യുകെ ജീവിതത്തിനിടയിലും ജന്മ നാടിനായി സമീക്ഷ പ്രവർത്തകർ നടത്തുന്ന പരിശ്രമങ്ങൾക്ക് കേരളത്തിലെ പല രാഷ്ട്രീയ സാംസ്‌കാരിക നായകരും അഭിനന്ദനം അറിയിച്ചതായി സമീക്ഷ യുകെ നാഷണൽ പ്രസിഡൻറ് സ്വപ്ന പ്രവീൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top