22 June Tuesday

കോവിഡ് മഹാമാരിയിൽ കേരളത്തിന് കൈത്താങ്ങാകുവാൻ സമീക്ഷ യൂ കെ

ഉണ്ണികൃഷ്ണൻ ബാലൻUpdated: Friday May 14, 2021
ലണ്ടൻ> കോവിഡ് പ്രതിരോധ വാക്സിനുകൾ  ജനങ്ങൾക്ക് സൗജന്യമായി നൽകാനുള്ള കേരളത്തിന്റെ നീക്കത്തിന് സഹായം നല്‍കാന്‍ സമീക്ഷ യു കെ ഒരുങ്ങുന്നു.. ബിരിയാണി മേളയിലൂടെയും പായസ മേളയിലൂടെയും സമീക്ഷ ബ്രാഞ്ചുകൾ പണസമാഹരണം തുടങ്ങിക്കഴിഞ്ഞു.

ഈ പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും സമീക്ഷ ഗ്ലോസ്‌റ്റെർഷെയർ ,ലണ്ടൻ ടെറി, ബെൽഫാസ്റ് തുടങ്ങിയ ബ്രാഞ്ചുകളിൽ ഈ മാസം 15 , 18,21 തീയതികളിൽ ബിരിയാണി മേള നടക്കും. ബാക്കി ബ്രാഞ്ചുകളിൽ എല്ലാം തന്നെ പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു. വളരെ നല്ല രീതിയിൽ ഉള്ള പിന്തുണയാണ് ഇതിനു ലഭിക്കുന്നത്. ലണ്ടൻ ടെറി ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ ഈ നാട്ടിൽ ജനിച്ചു വളർന്ന ബ്രിട്ടീഷ് വംശജർ പോലും പങ്കാളികൾ ആയി അഹേിമഴലഹ്-ശി അൃലമ ഒീെുശമേഹ ൽ നിന്നും 200 ൽ പരം ഓർഡറുകൾ ആണ് ഇവർ നൽകിയിരിക്കുന്നത്,അത്‌ 18-ആം തീയതി ഇവർക്കായി പ്രത്യേകം തയ്യാറാക്കി നൽകും.
 
ഇതുകൂടാതെ ഗ്ലോസ്‌റ്റർ റോയൽ ഹോസ്പിറ്റൽ നിന്നും നൂറിൽ പരം ഓർഡറുകൾ ലഭിച്ചു എന്ന് ഗ്ലോസ്‌റ്റർഷെയർ ബ്രാഞ്ച് സെക്രട്ടറി സനോജ് മാത്യു അറിയിച്ചു.15 ആം തീയതി അവർക്കായി ഭക്ഷണം പ്രത്യേകം തയ്യാറാക്കി നൽകും. ഈ ഓർഡറുകൾ എല്ലാം അവർതന്നെ വാങ്ങി വിതരണം ചെയ്യും. സഹപ്രവർത്തകരുടെ നാടിനുവേണ്ടി ഇവർ കാണിക്കുന്ന സ്നേഹവും കരുതലും ആരുടെയും കണ്ണ് നിറയ്ക്കും. നല്ലവരായ ലണ്ടൻഡറിയിലെയും ഗ്ലോസ്‌റ്ററിലെയും ബെൽഫാസ്റ്റിലെയും ആ ജനതക്കു മുന്നിൽ സമീക്ഷ യു കെ ശിരസ്സു നമിക്കുന്നു. പിറന്ന നാടിനുവേണ്ടി വലിയ ഒരു തുക സമ്പാദിച്ചു നല്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് സമീക്ഷ. രണ്ടാം പ്രളയ കാലത്തും പതിനാലു ലക്ഷത്തോളം രൂപ സമീക്ഷ യുകെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.- സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.
 
കേന്ദ്ര ഗവണ്മെന്റ് ഈ ദുരന്തത്തെയും ഒരു അവസരമായി കണ്ട്‌ കോർപ്പറേറ്റുകളുടെ കച്ചവട താൽപര്യങ്ങൾക്കു തീറെഴുതുകയാണ്.വാക്സിന്  അമിത വില ഈടാക്കുന്നു. ഈ അവസരത്തിലാണ് കേരളം വാക്സിനുകൾ ജനങ്ങൾക്ക് സൗജന്യമായി നൽകികൊണ്ട് കോവിഡിനു പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത്. ഓരോ മലയാളിയും കൈകോർക്കേണ്ട സമയമാണിത്- സമീക്ഷ പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top