30 October Friday

സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനത്തിന് ആവേശകരമായ സമാപനം

ബിജു ഗോപിനാഥ്Updated: Tuesday Oct 13, 2020


ലണ്ടൻ>  സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനം  പ്രതിനിധി സമ്മേളനത്തോടെ അവസാനിച്ചു. ഒക്ടോബർ 4 നു പൊതുസമ്മേളനത്തോടെയാണ്‌ സമ്മേളന പരിപാടികൾ

ഓൺലൈൻ വേദിയായ ഹത്രാസ് നഗറിൽ നടന്ന  പ്രതിനിധിസമ്മേളനം  ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ഞായറാഴ്ച ഉച്ചക്ക് 12:30 നു തുടങ്ങി രണ്ടു സെഷനുകളക്കോണ്‌  ഉദ്‌ഘാടനസെഷൻ നടന്നത്‌.  പങ്കെടുത്തവരെ സമീക്ഷ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി സ്വാഗതം ചെയ്തു.സമീക്ഷ പ്രസിഡന്റ് സ്വപ്ന പ്രവീൺ അധ്യക്ഷയായി.

  ഉദ്‌ഘാടന സെഷനിൽ AIC GB സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ , IWA പ്രസിഡന്റ് സ. ദയാൽ ഭാഗ്രി , AIC GB എക്സിക്യൂട്ടീവ് അംഗങ്ങളായ സ.രാജേഷ് ചെറിയാൻ , സ.ജാനേഷ് സിഎൻ , സമീക്ഷ യുകെ യുടെ സഹോദര സംഘടനയായ ചേതനയുടെ പ്രസിഡന്റ് സ.സുജു ജോസഫ് എന്നിവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.സമീക്ഷ യുകെ വൈ.പ്രസിഡന്റ്   പ്രസാദ് ഒഴാക്കൽ  നന്ദി പറഞ്ഞു.

ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിൽ പ്രത്യേകിച്ചും സവർണ്ണ വംശവെറിയും നീതിനിഷേധവും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഇരയായ ഹത്രാസിലെ പെൺകുട്ടിയുടെ  സ്മരണകൾ വേദിയിൽ നിറഞ്ഞുനിന്നിരുന്നു. ഇടതുപക്ഷ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവരെ അഭിവാദ്യം ചെയ്തും മറഞ്ഞു പോയവരെ അനുസ്മരിച്ചും  അബ്‌ദുൽമജീദ് രക്തസാക്ഷി പ്രമേയവും ബിജു ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള സമീക്ഷ ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 125ഓളം പേരാണ്‌ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്..സ്വപ്ന  പ്രവീൺ ,ജയൻ എടപ്പാൾ , ബിനോജ് ജോൺ എന്നിവരുടെ നേത്രത്വത്തിലുള്ള പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.  സ്റ്റീയറിങ് കമ്മിറ്റി ,  മിനുട്സ് ,പ്രമേയം , ക്രെഡൻഷ്യൽ കമ്മിറ്റികളെ തെരെഞ്ഞെടുത്തു.  സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി  ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ ഇബ്രാഹിം വാക്കുളങ്ങര വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.12 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.ചർച്ചയിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും കേന്ദ്രക്കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മറുപടി പറഞ്ഞു.


പത്തുമണിക്കൂറോളം നീണ്ട പ്രതിനിധി സമ്മേളനത്തിൽ ഏതാണ്ട് മുഴുവൻ സമയവും വനിതകളടക്കം  നൂറോളം പേർ സന്നിഹിതരായിരുന്നു. യുകെ യിലെ വിവിധ പ്രദേശങ്ങളിലിൽ നിന്നും കേരളത്തിൽ നിന്നും ഓൺലൈനായി നിരവധി ആൾക്കാരെ  പങ്കെടുപ്പിച്ചു നടത്തിയ ഒരു സമ്മേളനം സാങ്കേതികമായ തടസ്സങ്ങളൊന്നും കൂടാതെ നടത്താനായത് വലിയ നേട്ടം ആണ്. സമീക്ഷ യുകെ യുടെ IT വിദഗ്ദ്ധരായ ആഷിക് മുഹമ്മദ് നാസറിന്റെയും  ഫിദിൽ മുത്തുക്കോയയുടെയും പരിശ്രമമാണ്‌ ഇത്‌ സാധ്യമാക്കിയത്‌. സമാപനത്തിൽ വിദ്യാർത്ഥിയായ അർജ്ജുൻ വിളിച്ചുകൊടുത്ത മുദ്രവാക്യങ്ങൾ സമ്മേളനപ്രതിനിധികൾ ആവേശത്തോടെ ഏറ്റുവിളിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ബിനോജ് ജോൺ നന്ദി പറഞ്ഞു.

സമ്മേളനം വൻ വിജയമാക്കിത്തീർത്ത മുഴുവൻ സമീക്ഷ പ്രവർത്തകരെയും പ്രവാസി സുഹൃത്തുക്കളെയും സമീക്ഷ യുകെ കേന്ദ്രക്കമ്മിറ്റി അഭിവാദ്യം ചെയ്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top