30 October Friday

സമീക്ഷ യുകെ വാർഷിക സമ്മേളനം - പ്രതിനിധി സമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020


ലണ്ടൻ> സമീക്ഷ യുകെ നാലാം ദേശീയ  സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം 11ന്‌  ഞായറാഴ്‌ച ഓൺലൈൻ വേദിയായ ഹത്രാസ് നഗറിൽ നടക്കും. ദേശാഭിമാനി ചീഫ് എഡിറ്റർ  പി രാജീവ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും.ഹർസെവ് ബെയ്‌ൻസ്‌ (ജനറൽ സെക്രട്ടറി , AIC GB ) , .ദയാൽ ഭാഗ്രി  (പ്രസിഡന്റ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ) , രാജേഷ് ചെറിയാൻ (എക്സിക്യൂട്ടീവ് മെമ്പർ , AIC GB ) , സുജു ജോസഫ് (പ്രസിഡന്റ്, ചേതന ) , വിനോദ് കുമാർ (AIC എക്സിക്യൂട്ടീവ്  മെമ്പർ ) എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.
 
ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളത്തിൽ  സമീക്ഷ യുകെയുടെ  24 ബ്രാഞ്ചുകളിൽ  നിന്നായി  തെരെഞ്ഞെടുക്കപ്പെട്ട 150 ഓളം സമ്മേളന പ്രതിനിധികളും സമീക്ഷ കേന്ദ്ര സമിതി, സെക്രട്ടറിയേറ്റ്  അംഗങ്ങളും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിൽ  ഉദ്ഘാടന സെഷനും പ്രതിനിധികൾക്ക് മാത്രമായ സമ്മേളന സെഷനും ഉണ്ടായിരിക്കും. രക്തസാക്ഷി അനുസ്‌മരണത്തോടെയാണ്‌ സമ്മേളനംആരംഭിക്കുക. പ്രതിനിധി സമ്മേളനത്തിൽപ്രവർത്തന റിപ്പോർട്ടും സംഘടന റിപ്പോർട്ടും ചർച്ച ചെയ്യും.

ആനുകാലിക പ്രസക്തി യുള്ള വിവിധ പ്രമേയങ്ങളും സമ്മേളനം  ചർച്ച ചെയ്യും.  സമ്മേളനത്തിന്റെ വിജയത്തിനുമായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി സമീക്ഷ യു കെ കേന്ദ്ര സമിതി അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ മീറ്റിംഗ് (zoom ) ആയാണ് സമ്മേളനം നടക്കുക. കഴിഞ്ഞയാഴ്ച്ച ഓൺലൈനായി  നടന്ന സമീക്ഷ യുകെ വാർഷിക പൊതുസമ്മേളനം വൻ വിജയമായിരുന്നു.  .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top