30 October Friday

സമീക്ഷ യുകെ വാർഷിക -പൊതുസമ്മേളനം 4ന്‌ ; ഉദ്‌ഘാടനം എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


ലണ്ടൻ> യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനായ സമീക്ഷ യുകെ യുടെ നാലാം വാർഷിക പൊതുസമ്മേളനം ഞായറാഴ്‌ച എം സ്വരാജ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് 4 ന്‌  വെബിനാർ ആയാണ്  സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിൽ   ലോകത്തെവിടെനിന്നും ഫേസ്ബുക് ലൈവിൽ പങ്കെടുക്കാം. സമ്മേളനത്തോടനുബന്ധിച്ചു സമീക്ഷയുടെ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്യും.

സിപിഐ എം പോളിറ്റ് ബ്യുറോ അംഗം  എംഎ ബേബിയുടെ ആശംസാ സന്ദേശം ചടങ്ങിൽ വായിക്കും.യുകെയിലെ പ്രവാസി മലയാളി സമൂഹത്തെ അഭിവാദ്യം ചെയ്‌ത്‌  AIC GB ജനറൽ സെക്രട്ടറി  ഹർസെവ് ബെയ്‌ൻസ്‌ ,  ചലച്ചിത്ര താരം ഹരീഷ് പേരടി ,സുപ്രീംകോടതി  അഭിഭാഷക രശ്മിത രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.

കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനങ്ങളിലൂടെ യുകെ മലയാളികളുടെ  ഏറ്റവും വലിയ കലാ സാംസ്‌കാരിക സംഘടനയായി സമീക്ഷ യുകെ  മാറിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുവാൻ ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിയ്ക്ക് വേണ്ടി സമീക്ഷ യുകെ പ്രസിഡന്റ് സ.സ്വപ്ന പ്രവീൺ സെക്രട്ടറി സ.ദിനേശ് വെള്ളാപ്പള്ളി എന്നിവർ അറിയിച്ചു.

സമീക്ഷ യുകെ യുടെ ഫേസ്ബുക് പേജിലൂടെ  ലൈവായി സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക് : Security Check Required


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top