30 October Friday

സമീക്ഷ യുകെ നാലാം വാർഷികം - ഓൺലൈൻ സമ്മേളനം ഒക്‌ടോബർ 4ന്‌

ബിജു ഗോപിനാഥ്.Updated: Tuesday Sep 22, 2020

ലണ്ടൻ> സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി  ഒക്ടോബർ 4നു വെബിനാറായി നടത്തുന്ന പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

ഇന്ത്യയിലെയും യുകെയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ പ്രമുഖർ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്യും. സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി ,AIC GB സെക്രട്ടറി  ഹർസെവ് ബെയ്‌ൻസ്‌ , . എം സ്വരാജ് എംഎൽഎ , സിനിമാ താരം ഹരീഷ് പേരടി , അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രൻ എന്നിവരാണ് വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നത്.

ദേശിയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. സമീക്ഷ യുകെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാനും വേണ്ടിയുള്ള പ്രതിനിധി സമ്മേളനം ഒക്ടോബർ 11നു സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി രാജീവ് ഉദ്‌ഘാടനം ചെയ്യും.

സമ്മേളനം വിജയിപ്പിക്കുന്നതിനായി രംഗത്തുള്ള എല്ലാ സമീക്ഷ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും സമീക്ഷ യുകെ ദേശിയ സമിതിക്കു വേണ്ടി  പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top