19 March Tuesday

വനിതാമതിലിന്റെ പ്രചരണാർത്ഥം ബ്രിട്ടനിൽ മനുഷ്യമതില്‍ തീര്‍ക്കാന്‍ സമീക്ഷ

ജയൻ ഇടപ്പാൾUpdated: Thursday Dec 20, 2018

ലണ്ടന്‍> കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിയ്ക്കുന്ന "വനിതാമതിലിന്റെ " പ്രചരണാർത്ഥം ബ്രിട്ടനിൽ മനുഷ്യ മതില്‍ തീര്‍ക്കുന്നു. ഇന്ത്യ ഹൌസിനു മുന്പിൽ സമീക്ഷയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ യുടെയും ഇന്ത്യൻ വര്‍ക്കേഴ്സ് അസോസിയേഷൻ പ്രവർത്തകരുടെയും മറ്റു പുരോഗമന സാംസ്ക്കാരിക പ്രവർത്തകരുടെയും നേതൃത്വത്തില്‍ ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് "മനുഷ്യമതിൽ " നിർമിക്കുവാനാണ് സമീക്ഷ ദേശീയ യോഗത്തിന്റെ തീരുമാനം.

ഇതിന്റെ പ്രചരണാർത്ഥം സമീക്ഷയുടെ ബ്രിട്ടനിലെ വിവിധ ബ്രാഞ്ചുകളിൽ യോഗങ്ങൾ ചേരാനും പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും സമീക്ഷ ദേശീയ സമിതി അഭ്യര്‍ഥിച്ചു. ദേശീയ സമിതി യോഗത്തിൽ സംഘടനയുടെ മുൻകാല പ്രസിഡന്റും യുകെ  ലേബർ കൌണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതൻ തെക്കേപ്പുര അധ്യക്ഷനായി. വനിതാമതിലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചകൊണ്ടുള്ള പ്രമേയം സ്വപ്ന പ്രവീൺ അവതരിപ്പിച്ചു.  ഇടതുപക്ഷത്തിന്റനേതൃത്വത്തിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന 'നവോത്ഥന സദസ്സുകൾക്കു 'ഐക്യ ദാർഢ്യം രേഖപ്പെടുത്തിയ പ്രമേയം ജയൻ എടപ്പാളും അവതരിപ്പിച്ചു.

ഡിസംബർ 30ന് ബ്രിട്ടനിൽ നടത്തുന്ന 'മനുഷ്യമതിൽ' ക്യാമ്പൈൻ പ്രവർത്തനങ്ങളുടെ ചെയർമാനായി സ്വപ്ന പ്രവീണിനെയും കൺവീനർ ആയി ദിനേശ് വെള്ളാപ്പിള്ളി യെയും തെരെഞ്ഞെടുത്തു.

പ്രചരണാർത്ഥം ലണ്ടനിലെ പ്രവർത്തനങ്ങൾക്കു അബ്ദുൾ മജീദിനെയും സുഗതൻ തെക്കേപ്പുരയെയും സമീക്ഷ ദേശീയ സമിതി ചുമതലപ്പെടുത്തി... കൂടാതെ, മഹാപ്രളയ ദുരിത പ്രവർത്തനങ്ങളിലും നവ കേരളാ സൃഷ്‌ടി പ്രവർത്തനങ്ങളിലും സമീക്ഷ യുകെയുടെ നേതൃത്വത്തിൽ പങ്കെടുക്കുവാനും ആവശ്യമായ ധനസമാഹരണം നടത്തുവാനും തീരുമാനിച്ചു... 

സംഘടനയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുവാനും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും വേണ്ടി ഫെബ്രുവരിയില്‍  ദേശീയ സമിതിയുടേ വിപുലമായ യോഗം ചേരുവാനും ദേശീയ സമിതി തീരുമാനിച്ചു.. കാലഘട്ടം ആവശ്യപ്പെടുന്ന പ്രേതിഷേധവും പ്രതികരണങ്ങളുമായി പൊതു രംഗത്ത് ഇറങ്ങുവാൻ എല്ലാ സമീക്ഷഅംഗങ്ങളോടും ബ്രിട്ടനിലേ സാംസ്‌കാരിക പ്രവർത്തകരോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ഥിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top