25 August Sunday

സമീക്ഷ സൗത്താംപ്ടൺ ആൻറ്‌ പോര്ടസ്മോത് ബ്രാഞ്ച് രൂപികരിച്ചു; പൊതുസമ്മേളനം സെപ്‌തംബറിൽ

ജയൻ ഇടപ്പാൾUpdated: Friday Jul 19, 2019

സൗത്താംപ്ടൺ> സമീക്ഷ ദേശീയ സമ്മേളനം സെപ്റ്റംബർ 7, 8  തീയതികളിൽ ലണ്ടൻ, വെംബ്ലിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി സമീക്ഷയുടെ വിവിധ ബ്രാഞ്ച് സമ്മേളനങ്ങൾ ചേർന്നു. പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനുമായി സൗത്താംപ്ടനും പോര്ടസ്മോതും സംയുക്തമായി സമീക്ഷയുടെ പുതിയ ബ്രാഞ്ച് രൂപികരിച്ചു. ജൂലൈ 16  ന്, സമീക്ഷയുടെ കേന്ദ്ര കമ്മിറ്റി അംഗം സമീക്ഷ ഹീത്രു ബ്രാഞ്ച് സെക്രട്ടറി ബിനോജ് ജോൺ  ഉത്‌ഘാടനം ചെയ്തു. സമീക്ഷ യുകെയുടെ ദേശീയ സെക്രട്ടറി  സ്വപ്നപ്രവീൺ,  ജോയിന്റ് സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി എന്നലവർ  ഓൺലൈനിൽ പങ്കെടുത്തു. സമീക്ഷ ഹീത്രു ബ്രാഞ്ച് പ്രസിഡന്റു്‌  മോൻസി , സമീക്ഷ പൂൾ ബ്രാഞ്ച് പ്രസിഡന്റ് പോളി മാഞ്ഞൂരാൻ എന്നിവർ സംസാരിച്ചു.

സ്വപ്നപ്രവീൺ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ബ്രിട്ടന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കലാസാംസ്കാരിക സംഘടന നടത്തുന്ന ദ്വിദിന ദേശീയ സമ്മേളനം വൻവിജയമാക്കുവാൻ തീരീമാനിച്ചു. സെപ്റ്റംബർ 7 ന്  നടക്കുന്ന പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്യുന്നത്‌ അഡ്വ.എം.സ്വരാജ്‌ എംഎൽഎയാണ്‌.  സാംസ്‌കാരിക നായകൻ സുനിൽ പി ഇളയിടം സാംസ്‌കാരിക സെമിനാർ ഉദ്‌ഘാടനം ചെയ്യും. . പ്രസാദ് ഒഴാക്കൽ സ്വാഗതവും നോബിൾ മാത്യു നന്ദിയും പറഞ്ഞു.

സമീക്ഷയുടെ ദേശീയ സമ്മേളനം, ഭാവിപരിപാടികൾ,പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനായി  മിഥുൻ (പ്രസിഡന്റ് ), സാബു (വൈസ് പ്രസിഡന്റ്), രഞ്ജീഷ് (സെക്രട്ടറി ), റൈനോൾഡ് (ജോയിന്റ് സെക്രട്ടറി) , ജോസഫ്( ട്രഷറർ) എന്നിവര  ബ്രാഞ്ച് ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top