23 August Friday

മസാല ബോണ്ട്: മുഖ്യമന്ത്രിയെ ലണ്ടണിലേക്ക്‌ സ്വാഗതം ചെയ്ത് സമീക്ഷ ബ്രിട്ടണ്‍

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

യുകെ > സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിയിലേക്ക് വിദേശ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് ലണ്ടണ്‍ സ്റ്റോക്ക്എക്‌സ്‌ചേഞ്ചില്‍ വെള്ളിയാഴ്ച രാവിലെ നടക്കുന്ന 'മസാലബോണ്ടിന്റെ' ഉദ്ഘടനത്തിനും, ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്ന' പ്രവാസി ചിട്ടിയുടെ' ഉത്ഘാടനത്തിനുമായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും ഔദോഗിക പ്രതിനിധികളേയും സ്വാഗതം ചെയ്ത് സമീക്ഷ ബ്രിട്ടണ്‍.

 കേരള സര്‍ക്കാരും കെ സ് ഫ് ഇയും നേതൃത്വം നല്‍കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് ബ്രിട്ടനിലെ പുരോഗമന സാംസ്‌ക്കാരിക സംഘടയായ സമീക്ഷ ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയുന്നുവെന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.

നവ കേരള നിര്‍മ്മിതിക്ക് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ലോകത്തിനും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്കും മാതൃകയായി മാറിയിരിക്കുന്നു.  സമീപകാലത്തെ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും മറ്റുപാശ്ചാത്യ നാടുകളിലെയും മലയാളി സമൂഹം കേരള സര്‍ക്കാരിന്റെ വിവിധ പരിപാടികള്‍ക്ക് നല്‍കുന്ന വര്‍ധിച്ച പിന്തുണയും സഹായസഹകരണങ്ങളും ഇതിനു തെളിവാണെന്നും സമീക്ഷ ദേശീയസമിതി വിലയിരുത്തി.

മാധ്യമ ധര്‍മം മറന്ന് യാഥാര്‍ഥ്യങ്ങളെ മൂടിവെച്ച് ഇടതുസര്‍ക്കാരിന്റ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാണാതെ വാര്‍ത്തകള്‍ നിര്‍മിച്ചുവിടുന്ന യുകെയിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന തെറ്റിധാരണ പരത്തുന്ന വാര്‍ത്തകള്‍ക്ക് എതിരെ
പ്രതിഷേധം രേഖപ്പെടുത്തുന്നതായും 'സമീക്ഷ മീഡിയ സെല്‍' വാര്‍ത്താമാധ്യമങ്ങളെ പത്ര കുറിപ്പിലൂടെ അറിയിച്ചു .



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top