14 November Thursday

സമീക്ഷ ദേശീയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം: പുരോഗമന കലാസാംസ്ക്കാരിക പ്രവർത്തകർക്ക് ആവേശമായി എം സ്വരാജും സുനിൽ പി ഇളയിടവും

ജയൻ എടപ്പാൾUpdated: Monday Sep 9, 2019

സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കൽബുർഗി നഗർ (ഹീത്രൂ ,ലണ്ടൻ )> യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനത്തിന് ഗംഭീര തുടക്കം. കാലം ആവശ്യപ്പെടുന്ന പുരോഗമന കലാ സാംസ്ക്കാരിക പ്രവർത്തനങൾ ഏറ്റെടുക്കാൻ സമീക്ഷ നേതൃത്വതിനു കഴിയണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു എം സ്വരാജ് എംഎല്‍എ നിർദ്ദേശിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത  എം സ്വരാജ് ,സുനിൽ പി ഇളയിടം എന്നിവരെ യു കെ ലോക കേരള സഭ അംഗം കാർമൽ മിറാൻഡ ഹാരമണിയിച്ചു.
സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നന്ദി പറഞ്ഞു സമീക്ഷ കേന്ദ്ര സമിതി അംഗം ബിനോജി, ബെർമിഗ് ഹാം ജോയിന്റ് സെക്രട്ടറി ആഷിഖ്, സമീക്ഷ ഈസ്റ്റ്‌ ഹാം യൂണിറ്റ് സെക്രട്ടറി ഫിഡിൽ എന്നിവർ ഓൺലൈൻ ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കി. പൊതു സമ്മേളനത്തിന്റെ അവതരണത്തിന്റെ ചുമതല സീമ സൈമൺ നിര്‍വഹിച്ചു.

സുനില്‍ പി ഇളയിടം

സുനില്‍ പി ഇളയിടം

ദേശിയ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം അഭിമന്യു നഗറിൽ എം സ്വരാജ് ഉദ്ഘാടനം ചെയ്യും .സമീക്ഷയുട യുകെയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നും തെരെഞ്ഞെടുത്ത പ്രധിനിധികൾ പങ്കെടുക്കും .

സാംസ്ക്കാരിക സെമിനാർ ഉദ്ഘാടനം ചെയ്ത സുനിൽ പി ഇളയിടം എഴുത്തും വരയുംസംസ്കാരവും സമൂഹത്തിലും ദേശീയതയിലും വഹിക്കുന്ന പങ്കിനെ കുറിച്ചു സദസ്സിനോട് സംസാരിച്ചു.പൊതുയോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി സ്വപ്ന പ്രവീൺ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ്‌ രാജേഷ് ചെറിയാൻ അധ്യക്ഷനായി.

ഐഡബ്ലിയുഎ ഉപാധ്യക്ഷൻ സുഗതൻ തെക്കേപ്പുര, ലോക കേരള സഭ അംഗം രേഖ ബാബു , അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം വിനോദ് കുമാർ , മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗം .എബ്രഹാം കുര്യൻ എന്നിവർ സംസാരിച്ചു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top