Deshabhimani

തിരക്കേറിയ സമയങ്ങളില്‍ സാലിക്, പാര്‍ക്കിങ് ഫീസുകള്‍ കൂടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 02:56 PM | 0 min read

ദുബായ് > വ്യത്യസ്ത റോഡ് ടോള്‍ പ്രൈസിങ് (സാലിക്) സംവിധാനം 2025 ജനുവരി അവസാനം നടപ്പില്‍ വരും. രാത്രി ഒരു മണിക്കും പുലര്‍ച്ചെ ആറു മണിക്കും ഇടയില്‍ വാഹനമോടിക്കുന്നവര്‍ക്ക് സാലിക് ഗേറ്റുകള്‍ വഴി ടോള്‍ അടക്കാതെ സൗജന്യമായി യാത്ര ചെയ്യാനാവും.

തിരക്കേറിയ സമയങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കുന്ന വേളകളിലും ദുബായിലെ സാലിക്ക് ടോളും പാര്‍ക്കിങ് ഫീസും വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതി ദുബായില്‍ നിലവിൽ വരികയാണ്.  ട്രാഫിക് കൂടിയ സമയങ്ങളിൽ സമയങ്ങളില്‍ സാലിക് ടോളും പാര്‍ക്കിങ് ഫീസും കൂടുകയും തിരക്കില്ലാത്ത സമയങ്ങളില്‍ അവ കുറയുകയും ചെയ്യുന്ന പുതിയ നിരക്ക് നിര്‍ണയ രീതി നടപ്പിലാക്കുന്നതോടെയാണിത്. ചില സമയങ്ങളില്‍ ടോളില്ലാതെയും സാലിക് റോഡുകളിലൂടെ യാത്ര ചെയ്യാന്‍ ഇതുവഴി അവസരം ലഭിക്കും.

നഗരത്തിലെ ഗതാഗതം ക്രമീകരിക്കുന്നതിനുള്ള സമഗ്ര തന്ത്രത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതിന്‍റെ ഭാഗമായി വ്യസ്ത്യസ്ത  റോഡ് ടോള്‍ പ്രൈസിങ് (സാലിക്), വേരിയബിള്‍ പാര്‍ക്കിങ് താരിഫ് യനങ്ങള്‍, ഇവന്‍റ് സ്‌പെസിഫിക് പാര്‍ക്കിങ് താരിഫുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ആര്‍ടിഎ നടപ്പാക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home