15 October Tuesday

ശക്തി ഓണം മധുരം; പായസമേളയുടെ കൂപ്പൺ പ്രകാശനം ചെയ്തു

സഫറുള്ള പാലപ്പെട്ടിUpdated: Monday Aug 5, 2024

അബുദാബി> ഓണാഘോഷത്തിന്റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബി സംഘടിപ്പിക്കുന്ന ഓണം മധുരം എന്ന പായസ മേളയുടെ ആദ്യ കൂപ്പൺ കേരള സോഷ്യൽ സെന്റർ മുൻ വൈസ് പ്രസിഡന്റും ലോക കേരള സഭ ക്ഷണിതാവുമായ റോയ് ഐ വർഗീസ് ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ വി ബഷീറിൽ നിന്നും സ്വീകരിച്ചു  ഉദ്ഘാടനം നിർവഹിച്ചു.

പായസമേളയുടെ പാലട കൂപ്പൺ മുൻ ശക്തി പ്രസിഡന്റ് കൃഷ്ണകുമാർ  കേരള സോഷ്യൽ സെന്റർ സെക്രട്ടറി നൗഷാദ് യൂസഫിനും, പരിപ്പ് പായസത്തിന്റെ കൂപ്പൺ മുൻ ശക്തി പ്രസിഡന്റ്‌ മനോജ് ശക്തി വനിതാ കമ്മിറ്റി അംഗം ഫൗസിയ ഗഫൂറിനും നൽകി പ്രകാശനം ചെയ്തു.
തുടർന്ന് ശക്തിയുടെ വിവിധ  മേഖല ഭാരവാഹികൾക്ക് ശക്തി കമ്മിറ്റി അംഗങ്ങൾ പായസ കൂപ്പൺ കൈമാറി.

സെപ്തംബർ 8 ന് സംഘടിപ്പിക്കുന്ന ഓണ മധുരം എന്ന പായസ മേളയുടെ കൂപ്പൺ വിതരണോദ്ഘാടന ചടങ്ങിൽ ശക്തി പ്രസിഡന്റ് കെ വി ബഷീർ, ശക്തി ആക്ടിങ് സെക്രട്ടറി നികേഷ്, ശക്തി  അസിസ്റ്റന്റ് ആർട്സ്  സെക്രട്ടറി സൈനു എന്നിവർ സംസാരിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top