13 September Friday

മാമുക്കോയ ഒരു ദേശത്തിന്റെ സ്വത്വം പ്രകടമാക്കിയ കലാകാരൻ; അബുദാബി ശക്തി തിയറ്റേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2023

അബുദാബി: ചലച്ചിത്രലോകത്ത് ഒരു ദേശത്തിന്റെ സ്വത്വം എല്ലാ ചേരുവകളോടും കൂടി പ്രകടമാക്കിയ കലാകാരനായിരുന്നു മാമുക്കോയ എന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി.

ഇരിങ്ങാലക്കുടക്കാരനായി മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്ന ഇന്നസെന്റിനെപ്പോലെ സമ്പൂർണ്ണ കോഴിക്കോട്ടുകാരനായി ഭാഷയിലും വേഷത്തിലും ഭാവത്തിലും നിറഞ്ഞുനിന്ന് ഇന്നലെവരെയുണ്ടായിരുന്ന നാടക ചലച്ചിത്ര സങ്കല്‍പ്പത്തെപ്പോലും മാറ്റിമറിച്ച നടനായിരുന്നു മാമുക്കോയയെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആക്ടിങ്ങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top