ഷാർജ> ഒരു വർഷം നീണ്ടു നിൽക്കുന്ന മാസ് നാല്‍പ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത നിശയുടെ ബ്രോഷർ പ്രകാശനം സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. ഷാർജ എക്‌സ്പോ സെന്ററിൽ ജൂൺ 17ന് കെ എസ് ഹരിശങ്കറിന്റെ "പ്രഗതി" ബാൻഡ് ആണ് "മാസ് റൂബി ഫെസ്റ്റ്" എന്ന് പേരിട്ടിട്ടുള്ള സംഗീത വിരുന്ന് ഒരുക്കുന്നത്.
പരിപാടിയുടെ ബ്രോഷർ പ്രകാശനം സി എച്ച് കുഞ്ഞമ്പു എംഎൽഎ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ ആർ പി മുരളിക്ക് നല്‍കി നിര്‍വഹിച്ചു. എൻട്രി പാസിന്റെ പ്രകാശനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സുമതി ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അംബിക്കാനക്ക് നൽകിയും നിർവഹിച്ചു.
മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷനായി. മാസ് ജനറൽ സെക്രട്ടറി സമീന്ദ്രൻ, ട്രഷറർ അജിത രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ഹാരിസ്, പ്രോഗ്രാം കൺവീനർ അമീർ കല്ലുംപുറം, പിആർ കോർഡിനേറ്റർ പ്രമോദ് മടിക്കൈ, വെൽഫെയർ കോർഡിനേറ്റർ താലിബ്, സ്പോർട്സ് കോർഡിനേറ്റർ പ്രസൂദൻ, മേഖല സെക്രട്ടറിമാരായ ബിനു കോറം, ഷമീർ, വിജയൻ വടകര, ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ മനു ബി കെ,പ്രേമരാജൻ നിട്ടൂർ, ജോസ്, രാജേഷ് നിട്ടൂർ, റസാഖ്, തുളസീദാസ്, ബഷീർ കാലടി, ശ്രീപ്രകാശ്, മനോജ് ഒഞ്ചിയം എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..