07 October Monday

മാങ്കോസ്റ്റിൻ; ബഷീറിയൻ സ്‌മരണയുമായി ആർഎസ്‌സി‌

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ആർഎസ്‌സി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ നിന്ന്

അബുദാബി > ആർഎസ്‌സി‌ അബുദാബി ഈസ്റ്റ് സോൺ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ മാങ്കോസ്റ്റിൻ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണം സംഘടിപ്പിച്ചു. എൽഎൽഎച്ച് കോൺഫറൻസ് ഹാളിൽ സോൺ ചെയർമാൻ മനാഫ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഇൻകാസ് ഗ്ലോബൽ പ്രതിനിധി സലീം ചിറക്കൽ ഉദ്ഘാടനം ചെയ്‌തു.

ബഷീറിയൻ കഥാപാത്രങ്ങളുടെ ദാർശനികത, ബഷീറിന്റെ യാത്രാലോകം, എഴുത്തിന്റെ ഭാഷ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. മലയാളം മിഷൻ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, എഴുത്തുകാരൻ കെ കെ ശ്രീവത്സൻ പീലിക്കോട്, ട്രെയിനർ നൗഷാദ് കൂർക്കഞ്ചേരി, പീപ്പിൾസ് കൾച്ചറൽ ഫോറം മെമ്പർ ജലീൽ കടവ്, കലാലയം സാംസ്കാരിക വേദി അംഗം ജുനൈദ് വണ്ടൂർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി ലിൻഷാദ് അംജദി മോഡറേറ്ററായി.

അബ്ദുൽ ഹക്കീം പള്ളിയത്ത്, റിയാസ് പട്ടാമ്പി, അബ്ദുറഹിമാൻ മങ്കേരി, അൻസാർ പള്ളിമാലിൽ ചടങ്ങിൽ സംബന്ധിച്ചു. കലാലയം സെക്രട്ടറി സയ്യിദ് ഹാഷിം തങ്ങൾ സ്വാഗതവും അബ്ബാസ് സഖാഫി നന്ദിയും പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top