19 May Sunday

അവർ ഒത്തുചേർന്നു; 22 വർഷത്തിനുശേഷം

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

അബുദാബി> കണ്ണൂർ തളിപ്പറമ്പ‌് സർ സയ‌്ദ‌് കോളേജിലെ 1996 പ്രീ ഡിഗ്രി ബാച്ചിന്റെ ഒത്തുചേരൽ അബുദാബിയിൽ നടന്നു. കോർണിഷ‌് ഹെറിറ്റേജ‌് പാർക്കിലായിരുന്നു സംഗമം. 22 വർഷത്തിനുശേഷമാണ‌് സർ സ‌യ‌്ദ‌് കോളേജിലെ പ്രീഡിഗ്രി വിദ്യാർഥികൾ ഒത്തുചേർന്നത‌്. പ്രീഡിഗ്രി പഠനത്തിനുശേഷം പല സ്ഥലങ്ങളിലേക്ക‌് പിരിഞ്ഞുപോയവർ അടുത്തിടെ വാട‌്സാപ‌് ഗ്രൂപ്പ‌ുണ്ടാക്കിയാണ‌് വീണ്ടും കണ്ടുമുട്ടിയത‌്. അന്ന‌് പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗം പേരും ഗൾഫ‌് രാജ്യങ്ങളിലായതിനാലാണ‌് ആദ്യ കൂട്ടായ‌്മ അബുദാബിയിലാക്കിയത‌്.

ആഗസ‌്ത‌് 18ന‌് സർ സയ‌്ദ‌് കോളേജിൽവെച്ച‌് വിപുലമായ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കോളേജിലെ മിടുക്കരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനും നിർധന വിദ്യാർഥികൾക്ക‌് സ‌്കോളർഷിപ്പ‌് നൽകാനും തീരുമാനിച്ചു. ആദ്യകാല അധ്യാപകരെ ആദരിക്കും. തുടർന്ന‌് എല്ലാ വർഷവും കോളേജിൽവച്ച‌് സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട‌്. കെ പി സിദ്ദീഖ‌് ചൂട്ടാട‌്, തൻവീർ തളിമ്പറമ്പ‌, ഇർഷാദ‌് പള്ളിക്കുന്ന‌് തുടങ്ങിയവർ കൂട്ടായ‌്മയ‌്ക്ക‌് നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top