18 October Friday

സർ സയ‌്ദ‌് 96 പ്രീഡിഗ്രി ബാച്ച‌് സംഗമം 29ന‌് അബുദാബിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

അബുദാബി> കണ്ണൂർ തളിപ്പറമ്പ‌് സർ സയ‌്ദ‌് കോളേജിലെ 1996 പ്രീ ഡിഗ്രി ബാച്ചിന്റെ ഒത്തുചേരൽ 29ന‌് അബുദാബിയിൽ നടക്കും. കോർണിഷ‌് ഹെറിറ്റേജ‌് പാർക്കിൽ വൈകിട്ട‌് നാലിനാണ‌് സംഗമം. 22 വർഷത്തിനുശേഷമാണ‌് സർ സ‌യ‌്ദ‌് കോളേജിലെ പ്രീഡിഗ്രി വിദ്യാർഥികൾ ഒത്തുചേരുന്നത‌്. ഓഗസ്റ്റ‌് ആദ്യവാരം കോളേജിൽ സംഘടിപ്പിക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിന‌് മുന്നോടിയായാണ‌് അബുദാബിയിലെ ഒത്തുചേരൽ.

പ്രീഡിഗ്രി പഠനത്തിനുശേഷം പല സ്ഥലങ്ങളിലേക്ക‌് പിരിഞ്ഞുപോയവർ അടുത്തിടെ വാട‌്സാപ‌് ഗ്രുപ്പ‌ുണ്ടാക്കിയാണ‌് വീണ്ടും കണ്ടുമുട്ടിയത‌്. അന്ന‌് പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗം പേരും ഗൾഫ‌് രാജ്യങ്ങളിലായതിനാലാണ‌് ആദ്യ കൂട്ടായ‌്മ അബുദാബിയിലാക്കാൻ തീരുമാനിച്ചതെന്ന‌് കൂട്ടായ‌്മയ‌്ക്ക‌് നേതൃത്വം നൽകുന്ന കെ പി സിദ്ദീഖ‌് പറഞ്ഞു. തുടർന്ന‌് എല്ലാ വർഷവും കോളേജിൽവച്ച‌് സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട‌്. കൂടുതൽ വിവരങ്ങൾക്ക‌്: 0504173463, 0555912136.


പ്രധാന വാർത്തകൾ
 Top