26 May Tuesday

റസിഡൻസ് വിസ കഴിഞ്ഞവർക്ക് മൂന്നുമാസം സൗജന്യമായി വിസ പുതുക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
 അബുദാബി>  യുഎഇയിൽ താമസ വിസ കഴിഞ്ഞവർക്ക് അടുത്ത മൂന്നു മാസം വരെ പ്രത്യേക ഫീസില്ലാതെ വിസ പുതുക്കാം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് യുഎഇ കാബിനറ്റ് ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
 
മാർച്ച് ഒന്നിന്  കാലാവധി അവസാനിക്കുന്ന എല്ലാ റെസിഡൻസ് പെർമിറ്റുകളും ഇങ്ങനെ പുതുക്കാം. സർക്കാർ സംരംഭങ്ങൾ,  ജുഡീഷ്യൽ നടപടികൾ, ലൈസൻസിംഗ് പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും ഇതോടൊപ്പം ക്യാബിനറ്റ് പാസാക്കിയിട്ടുണ്ട്. 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top