26 February Wednesday

ഭരണഘടന സംരക്ഷണത്തിന് ഒന്നിച്ച് നില്‍ക്കണം: റിപ്പബ്ലിക് ദിന സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

റിപ്പബ്ലിക് ദിന സംഗമത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം.ഹര്‍ഷന്‍ സംസാരിക്കുന്നു

മനാമ>  ഭരണഘടന അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്‌റൈനില്‍ റിപ്പബ്ലിക് ദിന സംഗമം. ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഭരണഘടനക്കു വേണ്ടി നിലകൊളളുമെന്ന ദൃഢ പ്രതിജ്ഞയെടുത്തത്. 'നാനാത്വത്തില്‍ ഏകത്വം' കൂട്ടായ്മ  സംഘടിപ്പിച്ച സംഗമത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടിഎം ഹര്‍ഷന്‍ മുഖ്യ പ്രഭാഷണം നടത്തി.

സംഗമത്തില്‍ മഹേഷ് മൊറാഴ അധ്യക്ഷനായി. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ സംസാരിച്ചു. രാജു കല്ലുംപുറം പ്രതിജ്ഞ ചൊല്ലി. ജമാല്‍ ഇരിങ്ങല്‍ ഹര്‍ഷന് മൊമന്റൊ സമമ്മാനിച്ചു.  ബിനു കുന്നന്താനം സ്വാഗതവും എസ്‌വി ജലീല്‍ നന്ദിയും പറഞ്ഞു.

ഷിജു കോളിക്കണ്ടി, രാജന്‍ പയ്യോളി എന്നിവരുടെ നേതൃത്വത്തിലുളള ചിത്രാവിഷ്‌കാരത്തോടെയാണ് സംഗമം തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളും ഭരണഘടയുടെ പ്രാധാന്യവും വിവരിക്കുന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 71 വിദ്യാര്‍ത്ഥികളൊന്നിച്ച് നടത്തിയ ദേശീയഗാനാലാപനവും ശ്രദ്ധേയമായി.

എബ്രഹാം ജോണ്‍,  സേവി മാത്തുണ്ണി, എസ്എം അബ്ദുല്‍ വാഹിദ്, ഇഎ സലീം, ഷെമിലി പി ജോണ്‍, കെടി സലീം, എന്‍പി ബഷീര്‍, ദിജീഷ്, സഈദ് റമദാന്‍, പങ്കജ് നഭന്‍, മുഹമ്മദ് ഷാഫി, നിസാര്‍ കൊല്ലം, അജിത് മാര്‍ക്‌സി, ഷംസു പൂക്കയില്‍, സൈഫുളള കാസിം, ബദറുദ്ദീന്‍, നൂറുദ്ദീന്‍, ഗഫൂര്‍ കൈപമംഗലം, ചാള്‍സ് ആലുക്ക തുടങ്ങിയവര്‍ നേത്വത്വം നല്‍കി.

ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ബഹ്‌റൈന്‍ പ്രതിഭ, ഒഐസിസി, കെഎംസിസി, ആം ആദ്മി, കെസിഎ, സമസ്ത, സിംസ്, ഐസിഎഫ്, ഫ്രന്റ്‌സ് സോഷ്യല്‍  അസോസിയേഷന്‍ ,പ്രേരണ,  ഭൂമിക,  ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍,  കെഎന്‍എം ബഹ്‌റൈന്‍ ചാപ്റ്റര്‍,  ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള,  വെളിച്ചം വെളിയംകോട് , സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, പടവ്, മൈത്രി, തണല്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.


 


പ്രധാന വാർത്തകൾ
 Top