ലണ്ടൻ> യുകെയിലെ സാംസ്ക്കാരിക സംഘടനയായ കലുങ്കിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച വിഖ്യാത കവയിത്രി സുഗതകുമാരിയെ അനുസ്മരിക്കുന്നു. കോവിഡ് കാലത്തു യൂകെയിലെ മലയാളിയുടെ ആശങ്കകളും വിഷാദങ്ങളും ഒഴി വാക്കി ഒരു പുത്തൻ ഉണർവ് നല്കാൻ വേണ്ടി തുടങ്ങിയ ഒരു സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്കാരിക കൂട്ടായ്മയാണ് "കലുങ്ക്".
സൂം പ്ലാറ്റ്ഫോമിൽ ജനുവരി ഒമ്പതിന് യുകെ സമയം ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി. കഥാകൃത്തും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തും. എഴുത്തുകാരി കെ മീര, മാധ്യമപ്രവർത്തകൻ മണമ്പൂർ സുരേഷ്, കവി ഒഎൻവിയുടെ ചെറുമകളും നർത്തകിയുമായ അമൃത തുടങ്ങിയവർ പങ്കെടുക്കും കെ ജേക്കബ്ബ് മോഡറേറ്ററാകും. കവിതാ പാരായണം, ചർച്ച, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയും ഉണ്ടാകും.
ZOOM ID: 4217900018, Passcode: KALINKU
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..