15 September Sunday

റഷീദ് മേലേതിലിനു കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

റഷീദ് മേലേതിലിനു കേന്ദ്ര കമ്മിറ്റി ഉപഹാരം കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സമ്മാനിക്കുന്നു.

റിയാദ്> 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതിലിനു കേളി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. കേളിയുടെ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ റഷീദ് മേലേതിൽ കേളി മുൻ സെക്രട്ടറിയും, കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായിരുന്നു.

കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാടിന്റെ അധ്യക്ഷതയിൽ  അൽ മദീന ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി ജോയിന്റ് ട്രഷറർ വർഗീസ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു

മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കൺവീനർ കെ.പി.എം സാദിഖ് , സമിതി അംഗങ്ങളായ സതീഷ് കുമാർ, ഗോപിനാഥൻ വേങ്ങര, സുധാകരൻ കല്യാശ്ശേരി,   കേളി ട്രഷറർ ഗീവർഗീസ് , ജോയിന്റ് സെക്രട്ടറിമാരായ  ഷമീർ കുന്നുമ്മൽ, മെഹ്‌റൂഫ് പൊന്ന്യം, വൈസ് പ്രസിഡന്റ് സെബിൻ ഇക്‌ബാൽ, ദസ്‌തകീർ, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ, കേന്ദ്രകമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ടി. ആർ. സുബ്രഹ്മണ്യൻ, ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ സുരേഷ് ചന്ദ്രൻ, സൈബർവിംഗ് ചെയർമാൻ സിജിൻ കൂവള്ളൂർ, സ്പോർട്സ് കമ്മിറ്റി കൺവീനർ ഷറഫുദ്ധീൻ,  മലാസ് ഏരിയ രക്ഷാധികാരി സമിതി കൺവീനർ ഉമ്മർ എന്നിവർ സംസാരിച്ചു.

റഷീദ് മേലേതിലിനു കേന്ദ്ര കമ്മിറ്റി ഉപഹാരം സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും, മലാസ് ഏരിയ രക്ഷാധികാരി സമിതി ഉപഹാരം കൺവീനർ ഉമ്മറും, മലാസ് ഏരിയയുടെ ഉപഹാരം പ്രകാശൻ മൊറാഴയും, സുലൈ, അസീസിയ, അൽ ഖർജ്ജ് ഏരിയ കമ്മിറ്റികളുടെ ഉപഹാരങ്ങൾ യഥാക്രമം  സെക്രട്ടറിമാരായ  അർഷിദ് കൂവ, റഫീഖ് ചാലിയം, രാജൻ പള്ളിത്തടം എന്നിവരും സുലൈ യൂണിറ്റ് ഉപഹാരം കാഹിം ചേളാരിയും സമ്മാനിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top