26 February Wednesday

കുവൈറ്റിലെ പ്രഥമ നാഷണല്‍ ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 24 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

കുവൈറ്റ് സിറ്റി> ഇന്റര്‍നാഷണല്‍ ക്വിസ്സിങ്  അസോസിയേഷന്‍ (IQA) കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ സഹകരണത്തോടെ കുവൈറ്റിലെ പ്രഥമ നാഷണല്‍ ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 24 ന് വെള്ളിയാഴ്ച 3 മണിക്ക് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് നടത്തുന്നു. ക്വിസ് മാസ്റ്റര്‍മാരായി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ ഐ.എ.എസ്സും, ഇന്റര്‍നാഷണല്‍ ക്വിസ്സിങ്  അസോസിയേഷന്റെ ജി.സി.സി ഡയറക്ടറുമായ സ്‌നേഹജ് ശ്രീനിവാസനും എത്തുന്നു.

 സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന  ചാമ്പ്യന്‍ഷിപ്പില്‍ 12 ആം ക്ലാസ് വരെയുള്ള ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് പേരടങ്ങുന്ന ടീമുകളായോ വ്യക്തികതമായോ പങ്കെടുക്കാവുന്നതാണ്. ഒരേ സ്‌കൂളില്‍നിന്നും ഒന്നിലധികം ടീമുകള്‍ക്കും പങ്കെടുക്കാം.  മത്സരത്തിലെ വിജയികളെ കുവൈറ്റിലെ നാഷണല്‍  ചാമ്പ്യന്‍മാരായി ഇന്റര്‍നാഷണല്‍ ക്വിസ്സിങ്  അസോസിയേഷന്‍ (IQA) പ്രഖ്യാപിക്കും.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചാമ്പ്യന്‍ഷിപ്പിനുശേഷം പ്രശാന്ത് നായര്‍, ഐ.എ.എസ് നയിക്കുന്ന 'തോല്‍വികളെ എങ്ങിനെ അഭിമുഖീകരിക്കാം' എന്ന വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയിലും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 97405211, 97223510, 60423272 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 


പ്രധാന വാർത്തകൾ
 Top