Deshabhimani

ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം 450 ടൺ കാർബൺ പുറന്തള്ളൽ കുറച്ചു

വെബ് ഡെസ്ക്

Published on Dec 09, 2024, 05:34 PM | 0 min read

ദുബായ് > ഗ്രീൻ ഹൈഡ്രജൻ പദ്ധതി 2021 മെയ് മാസത്തിൽ ആരംഭിച്ചതിന് ശേഷം ഏകദേശം 90 ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിച്ചതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) അറിയിച്ചു. ഈ ഹൈഡ്രജന്റെ ഭൂരിഭാഗവുംകൂടുതൽ ഹരിത ഊർജ്ജം ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചു. ഇതു വഴി ഏകദേശം 450 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നുണ്ട്. സൗരോർജ്ജം ഉപയോഗിച്ച് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഗ്രീൻ ഹൈഡ്രജൻ പദ്ധതി.

എക്സ്പോ 2020 ദുബായ്, സീമെൻസ് എനർജി എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി മണിക്കൂറിൽ 20 കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നു. കൂടാതെ ഗ്യാസ് ടാങ്കിൽ സൗരോർജ്ജം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ 12 മണിക്കൂർ വരെ സംഭരിക്കാൻ കഴിയും. ഏകദേശം 300 കിലോവാട്ട് വൈദ്യുതോർജ്ജം ശേഷിയുള്ള ഒരു ഹൈഡ്രജൻ ഗ്യാസ് മോട്ടോർ വഴി രാത്രിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. വായു, കര, കടൽ ഗതാഗത മേഖലകളും മറ്റ് വ്യവസായങ്ങളും ഉൾപ്പെടെ ഹൈഡ്രജന്റെ വിവിധ ഉപയോഗങ്ങൾക്കായി ഭാവിയിലെ ആപ്ലിക്കേഷനുകളും ടെസ്റ്റ് പ്ലാറ്റ്‌ഫോമുകളും ഉൾക്കൊള്ളുന്നതിനാണ് ഗ്രീൻ ഹൈഡ്രജൻ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

കുറഞ്ഞ കാർബൺ ഹൈഡ്രജൻ വിപണിയുടെ 25% സ്വന്തമാക്കാനുള്ള യുഎഇയുടെ ലക്ഷ്യം ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ദേശീയ ഹൈഡ്രജൻ സ്ട്രാറ്റജി, ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ പുറന്തള്ളൽ സ്ട്രാറ്റജി 2050 എന്നിവ കൈവരിക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങളുമായി ഈ പ്രോജക്റ്റ് ഒത്തുചേരുന്നു.

2030-ഓടെ 5,000 മെഗാവാട്ടിൽ കൂടുതൽ ഉൽപ്പാദന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പാർക്കായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ മത്സരാധിഷ്ഠിത വില കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നു.



deshabhimani section

Related News

0 comments
Sort by

Home