06 August Thursday

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

കുവൈറ്റ്‌ സിറ്റി> കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ് നൽകുന്നു .2018-19 വിദ്യാഭ്യാസ വർഷം പത്താംതരത്തിലും പന്ത്രണ്ടാം തരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ  കൊല്ലം ജില്ലയിലെ ആറു താലൂക്കിൽ നിന്നുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു താലൂക്കിലെ രണ്ട് കുട്ടികൾക്ക് പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകുന്നു .

താല്പര്യമുള്ള വിദ്യാർത്ഥികൾ / രക്ഷിതാക്കൾ  പഠിച്ചിരുന്ന വിദ്യാഭ്യസ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കേറ്റും ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ പതിനഞ്ചാം തീയതിക്ക് മുമ്പായി kjpsq8@gmail.com . എന്ന  Mail Adress ലും സലിം രാജ് .കളീക്കൽ കിഴക്കതിൽ ,പട : വടക്ക് - കരുനാഗപ്പള്ളി - പി  .ഒ.കൊല്ലം - പിൻ - 6905 18 എന്ന Post അഡ്രസ്സിലും  അപേക്ഷിയ്ക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top