19 September Saturday

കോവിഡ് 19 പ്രവാസി സര്‍വ്വേ: 'ആശങ്കകളും പ്രതീക്ഷകളും'; ദേശീയ ചര്‍ച്ചാ സംഗമം ശ്രദ്ധേയമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കുവൈത്ത് സിറ്റി> കോവിഡ് 19 അനുബന്ധമായി പ്രവാസി രിസാല ഗള്‍ഫിലെ 6 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്  അടിസ്ഥാനമാക്കി കുവൈത്ത് തല ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. ജി.സി.സി യിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിയ റിയലിസ്റ്റിക്കല്‍ സര്‍വ്വേ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച ആരോഗ്യ, സാമ്പത്തിക, മാനസിക, സാങ്കേതിക, തൊഴില്‍ മേഖലകളില്‍ ഉണ്ടായ ആഘാതത്തെയും ജീവിത ശൈലികളെയും വിശകലനം ചെയ്തു.

ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് പ്രവാസികള്‍ എടുക്കേണ്ട മുന്‍കരുതലുകളെയും   പുതിയ സാദ്ധ്യതകളെയും പഠനവിധേയമാക്കി. ലുഖ്മാന്‍ വിളത്തൂര്‍, സജീവ് പീറ്റര്‍, ഫാറൂഖ് ഹമദാനി, സാം പൈനു മൂട്, അബ്ദുള്ള വടകര, സത്താര്‍ കുന്നില്‍, ജസ്സാം കുണ്ടുങ്ങല്‍, ഹാരിസ് പുറത്തീല്‍ എന്നിവര്‍ സംബന്ധിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top