28 February Sunday

കുവൈറ്റ് പൊതുമേഖലയിലെ വിദേശികളെ ഒഴിവാക്കുന്നു

അനസ് യാസിന്‍Updated: Sunday Jan 24, 2021

മനാമ> കുവൈറ്റില്‍  പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ നീക്കം. പൊതുമേഖലാ ജോലികള്‍ നൂറു ശതമാനം സ്വദേശിവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതയി വാണിജ്യ, വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്ലിജ് അറിയിച്ചു.

രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണമാക്കും.  വിദ്യാഭ്യാസം, ക്രിമിനല്‍ ഫോറന്‍സിക് എന്നിവയില്‍ 97 ശതമാനം സ്വദേശിവല്‍ക്കരം കൈവരിക്കലാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ സ്വദേശിവല്‍ക്കരണ ക്വാട്ട കാര്‍ഷിക മേഖലക്കാണ്-75 ശതമാനം.

2017ലാണ് കുവൈറ്റു വല്‍ക്കരണ നയം പ്രഖ്യാപിച്ചത്. 2021 ഓടെ പൊതു മേഖലയിലെ ജോലിക്കാരില്‍ ഭൂരിപക്ഷവും കുവൈറ്റ് സ്വദേശികളാക്കുക എന്നതാണ് കുവൈറ്റുവല്‍ക്കരണ നയം ലക്ഷ്യമിടുന്നത്.

2017 മുതല്‍ 16 സര്‍ക്കാര്‍ ഏജന്‍സികളില്‍ 13 എണ്ണം കുവൈറ്റൈസേഷന്‍ കൈവരിച്ചതായി കഴിഞ്ഞ സെപ്തംബറില്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു.2019 ഡിസംബര്‍ വരെ 1.20 ലക്ഷം പ്രവാസികളാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, തുടര്‍ന്ന് കോവിഡ് കാരണം നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം 120 വിദേശിളെ പിരിച്ചുവിട്ടു. ആഗസ്തിലല്‍ 48 സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നായി 1,183 വിദേശികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top