21 November Thursday

'പ്രവാചകരുടെ മദീന': ആര്‍എസ്‌സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

മനാമ> രിസാല സ്റ്റഡി സര്‍ക്കിള്‍ 12 -ാമത് ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ യൂണിറ്റുകളിലും നട ലൈറ്റ് ഓണ്‍ പരിപാടിയോടെ തുടക്കമായി. സമൂഹത്തെ മികവാര്‍ന്ന വായനകളിലേക്ക് വഴി നടത്തുക, പ്രവാചകന്‍ മുഹമ്മദ് നബിയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെ നടത്തുന്ന ബുക്ക് ടെസ്റ്റ്  ശ്രദ്ധ പിടിച്ചു പറ്റി.

മൂന്ന് വിഭാഗങ്ങളിലായാണ് ഈ വര്‍ഷത്തെ ബുക്ക് ടെസ്റ്റ് സംഘടിപ്പിച്ചത്. ജനറല്‍ വിഭാഗത്തിനായി ഡോ.സക്കീര്‍ ഹുസൈന്‍ രചിച്ച 'പ്രവാചകരുടെ മദീന' എന്ന പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്കായി ഫിറോസ് കളരിക്കല്‍ രചിച്ച 'ഷാഡോസ് ഓഫ് ഗ്ലോറി' എ പുസ്തകവുമാണ് ഈ വര്‍ഷം വായനക്കാരിലേക്ക് എത്തുന്നത്.

www.rsconline.org എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടതും പരീക്ഷ അഭിമുഖീകരിക്കേണ്ടതും.ഫൈനല്‍ പരീക്ഷയില്‍ ഒന്ന് രണ്ട് സ്ഥാനം നേടുവര്‍ക്കായി യഥാക്രമം 50000, 25000 ഇന്ത്യന്‍ രൂപ വീതവും വിദ്യാര്‍ത്ഥികള്‍ക്ക് (ജൂനിയര്‍, സീനിയര്‍) 10000, 5000 ഇന്ത്യന്‍ രൂപ വീതവും സമ്മാനം നല്‍കും. വിശദ വിവരങ്ങള്‍ക്ക് 33645684, 38431903

 


പ്രധാന വാർത്തകൾ
 Top