14 August Friday

സുധീറിന്റെ കുടുംബത്തെ പ്രതിഭ സംരക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
മനാമ: ബഹറിനില്‍ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതനായ മലപ്പുറം മൊറയൂര്‍ സ്വദേശിയും ബാന്‍സ് ബഹ്‌റൈന്‍ കമ്പനി ജീവനക്കാരുമായ സുധീര്‍ കുമാറിന്റെ കുടുംബത്തിന്റെ ഭാവി സംരക്ഷണത്തിന് സഹായം ചെയ്യാന്‍ ബഹ്‌റൈന്‍ പ്രതിഭ തീരുമാനിച്ചു. ഇതിനായി ബഹ്‌റൈന്‍ പ്രതിഭ ഉമ്മല്‍ഹസം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എവി അശോകന്‍ ചെയര്‍മാനും ഡി സലിം ജനറല്‍ കണ്‍വീനറും വര്‍ഗീസ് ജോര്‍ജ് ട്രഷററുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സുധീറിന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തെ സംരക്ഷിക്കാനും മക്കളുടെ തുടര്‍ പഠനം തടസ്സമില്ലാതെ തുടരാനും എല്ലാ സഹായവും പ്രതിഭ നല്‍കുമെന്ന് ഉമ്മല്‍ഹസ്സം യൂണിറ്റ് പ്രസിഡന്റ് എ സുരേഷും സെക്രട്ടറി എം സജീവനും അറിയിച്ചു
 
സുധീറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിച്ചു സംസ്‌കാരിച്ചിരുന്നു. 
 
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായി ജോലി ചെയ്യുന്ന സുധീര്‍ മാതൃകാപരമായ സാമൂഹ്യ സേവനത്തിന് ഉടമയായിരുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്‌റൈന്‍ പ്രതിഭ ഉമ്മുല്‍ ഹസം യൂണിറ്റ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങങക്ക്  രക്ഷാധികാരി സമിതി അംഗം എന്ന നിലയില്‍ മികച്ച പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്നതിനിടെയാണ് മരണം. 
 
രജീഷ ഭാര്യയും വിദ്യാര്‍ഥികളായ അനീന(ആയുര്‍വേദ ബിരുദ കോഴ്‌സ്), അര്‍ച്ചന(പത്താം ക്ലാസ്സ്), അരുന്ധതി(നാലാം ക്ലാസ്) എന്നിവര്‍ മക്കളുമാണ്. അച്ഛന്‍ കുമാരന്‍, അമ്മ ശകുന്തള.
 
കുടുംബ സഹായ നിധിയിലേക്ക് ഉമ്മല്‍ഹസ്സം യൂണിറ്റിലെ എല്ലാ അംഗങ്ങളും കുറഞ്ഞത് ഒരു ദിവസ വേതനം നല്‍കും. അതിനു മുകളില്‍ സംഭാവന ചെയ്യാന്‍ കഴിയുന്നവര്‍ അത് നല്‍കുകയും സുഹൃത്തുക്കളില്‍ നിന്നും ഉദാരമതികളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്  39291940, 36932513, 39125889, 33155041 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന്  ഭാരവാഹികള്‍ അറിയിച്ചു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top