മനാമ > ബഹ്റൈന്‍ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റി നേത്യത്വത്തില്‍ പ്രതിഭ ഹെല്‍പ്പ് ലൈന്‍ സഹായത്തോടെ കിംഗ് ഹമദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് പ്രതിഭ ജനറല്‍ സെകട്ടറി ലിവിന് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കമ്മിഷനംഗവും പ്രതിഭ മുഖ്യ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ മുഖ്യാതിഥിയായി.
പ്രതിഭ പ്രസിഡണ്ട് സതിഷ് കെഎം, ട്രഷറര്‍ മഹേഷ് മൊറാഴ, മനാമ മേഖല സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ: ജോയി വെട്ടിയാടന്‍ എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡണ്ട് ഷംജിത്ത് അധ്യക്ഷനായി. മേഖല സെക്രട്ടറി എന്‍.കെ അശോകന് സ്വാഗതവും, ഹെല്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..