07 July Thursday
ബഹ്‌റൈന്‍ പ്രതിഭ ബാലവേദി

അഥീന പ്രദീപ് പ്രസിഡണ്ട്, തീര്‍ത്ഥ സതീഷ് സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

ബഹ്‌റൈന്‍ പ്രതിഭ ബാലവേദി ഒത്തുച്ചേരല്‍. പ്രസിഡന്റ് അഥീന, സെക്രട്ടറി തീര്‍ത്ഥ (ഇന്‍സെറ്റില്‍)

മനാമ > രണ്ടു വര്‍ഷത്തിലധികമുള്ള മഹാമാരി  കാലത്തെ  അടച്ചിരിപ്പിന്റെ കൂട് പൊളിച്ച് പാട്ടും കളികളും ചര്‍ച്ചകളുമൊക്കെയായി പ്രതിഭ ബാലവേദി കൂട്ടുകാര്‍ പ്രതിഭ ഹാളില്‍  ഒത്തുകൂടി.
 
പ്രതിഭ സെക്രട്ടറി  പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവന്‍ നിയന്ത്രിച്ചു.  കുട്ടികളുടെ പരിപാടികളുടെ എകോപനം പ്രജില്‍, ശ്രീജ എന്നിവര്‍ നിര്‍വ്വഹിച്ചു. ബാലവേദി കണ്‍വീനര്‍  ജസില വിജേഷ് സ്വാഗതം പറഞ്ഞു. 
 
ബാലവേദിയുടെ പുതിയ  ഭാരവാഹികളായി  അഥീന പ്രദീപ്(പ്രസിഡന്റ്്), വേദ, ശങ്കരന്‍ (വൈസ് പ്രസിഡന്റ്), തീര്‍ത്ഥ സതീഷ്(സെക്രട്ടറി), ഇഷാന്‍, വൈഗ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 
 
ശാസ്ത്ര ബോധമുള്ള വിശ്വപൗരരാവുക, സാമൂഹിക സാംസ്‌ക്കാരിക  ഇടങ്ങളില്‍ ക്രിയാത്മകമായ ചിന്തകളും   പ്രവര്‍ത്തനങ്ങളും വളര്‍ത്തി കൊണ്ടു വരിക, മികച്ച സംഘാടകരായി സ്വയം പാകപ്പെട്ട്  നാളെയുടെ നന്മയുള്ള  വ്യക്തിത്വങ്ങളായി മാറുക എന്നിങ്ങനെയുള്ള ദൃഢ നിശ്ചയത്തോടെയാണ് കണ്‍വെന്‍ഷന്‍ അവസാനിച്ചത്.
 
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top