03 November Sunday

പിസിഡബ്ലിയുഎഫ് സലാലയും അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

സലാല > പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകവും അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു. പിസിഡബ്ലിയുഎഫ് അംഗങ്ങൾക്കും,  അവരുടെ കുടുംബങ്ങൾക്കും ജനറൽ, ഡെന്റൽ, മെഡിക്കൽ ലാബ്, ഒപ്റ്റിക്കൽസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും, ആരോഗ്യ പരിശോധനകളും പ്രിവിലേജ് കാർഡിന്റെ കീഴിൽ ലഭ്യമാകുന്നതാണ് ധാരണാപത്രം.

പിസിഡബ്ലിയുഎഫ് സലാല ഘടകം വൈസ് പ്രസിഡന്റ് അരുൺ കുമാർ, അൽ സാഹിർ മെഡിക്കൽ കോംപ്ലക്സ് മാനേജിംഗ് ഡയറക്ടർ ഡോ. നിഷ്താറിൽ നിന്ന് ധാരണാപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ്, സെക്രട്ടറി റാസ് പാലക്കൽ, ട്രഷറർ ഫിറോസ് അലി, അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫാസിൽ വി സലാം, മെഡിക്കൽ ഡയറക്ടർ ഡോ. ഷെമീർ  ആലത്ത്,  ജയ്സൽ എടപ്പാൾ, ശിഹാബ് മാറഞ്ചേരി എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top