28 September Thursday

പാലക്കാട് സ്വദേശി സലാലയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

സലാല > പാലക്കാട് സ്വദേശി സലാലയിൽ അന്തരിച്ചു. കൂറ്റനാട് മാരായമംഗലം സ്വദേശി അബ്ദുൽ കരീം(62) ആണ് മരിച്ചത്. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രണ്ടാഴ്ചയായി സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനിൽ വീട്ടിൽ പാചകജോലി ചെയ്തു വരികയായിരുന്നു.  ഭാര്യ: റഹിമ, മക്കൾ: റംസീന, ഹസനത്ത്. മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top