16 September Monday

ബഹ്‌റൈൻ പ്രതിഭ പി കൃഷ്ണപിള്ള ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മനാമ> പി കൃഷ്ണപിള്ളയുടെ ചരമദിനം ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച്‌ ആചരിച്ചു. പി കൃഷ്ണപിള്ളയുടെ ഓർമകൾ മതനിരപേക്ഷതക്കും, ജനാധിപത്യ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് ബഹ്‌റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു. റിഫ, മനാമ, പ്രതിഭ ആസ്ഥാനം, ഹിദ്ദ്, ഗുദൈബിയ എന്നിവിടങ്ങളിൽ നടന്ന അനുസ്മരണ യോഗങ്ങളിൽ ബിനു സൽമാബാദ്, പ്രദീപ് പത്തേരി, ബിന്ദു റാം, ഷെരിഫ് കോഴിക്കോട്, ലിവിൻ കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രാജീവൻ, മഹേഷ്, എ സുരേഷ്, കൃഷ്ണൻകുട്ടി റാം എന്നിവർ സംസാരിച്ചു. എ വി അശോകൻ, പി ശ്രീജിത്ത്, സുബൈർ കണ്ണൂർ, സി വി നാരായണൻ എന്നിവർ ആനുകാലിക വിശദീകരണം നടത്തി. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top