10 August Monday

വിദേശികള്‍ക്ക് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം: സൗദി പഠനം തുടങ്ങി

അനസ് യാസിന്‍Updated: Wednesday Nov 20, 2019

മനാമ >  സൗദിയില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം വിദേശികള്‍ക്ക് നല്‍കുന്നത് ആലോചനയില്‍. ഇക്കാര്യത്തില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം തുടങ്ങി. ബിനാമി ബിസിനസുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നീക്കം.

വിദേശികള്‍ക്ക് ഉടമസ്ഥവകാശം നല്‍കിയാല്‍ ബിനാമി ബിസിനസുകള്‍ ഇല്ലാതാക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍. ബിനാമി സമ്പ്രദായത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി അത് ഇല്ലാതാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങളില്‍ പരിഷ്‌കരണം പ്രഖ്യാപിച്ചും ഇടപാടുകള്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചും പുതിയ രീതികള്‍ നടപ്പാക്കി വരികയാണ്.

ബിനാമി കേസുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. രണ്ടുവര്‍ഷത്തിനിടെ 109 കേുസളിലാണ് വിധിവന്നത്. ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും. അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും.

നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് അതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ ദേശീയ സമ്പദ്വ്യവസ്ഥക്ക് പ്രതിവര്‍ഷം 30,000 കോടി റിയാല്‍ മുതല്‍ 40,000 കോടി റിയാലിന്റെ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top