19 October Saturday

ഓവര്‍സ്സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ 'പുരസ്‌കാര സന്ധ്യ 2019'

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2019

കുവൈത്ത് സിറ്റി> ഓവര്‍സ്സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈത്ത് നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന രണ്ടാമത് 'പുരസ്‌കാര സന്ധ്യ 2019' പരിപാടി ഓക്‌റ്റോബര്‍ 12 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ മറീന ഹാളില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗര്‍ , പാലക്കാട് എം.പി. വികെ. ശ്രീകണ്ഠന്‍ , പ്രശസ്ത ചലചിത്ര താരവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ , എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയി പങ്കെടുക്കും.


ഇന്ത്യയിയിലെ രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഒരു വ്യക്തിക്കും , കുവൈത്തിലെ വ്യവസായ രംഗത്ത് , മലയാളികള്‍ക്കിടയില്‍ മികച്ച സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തിക്കും ആയിരിക്കും പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം സമര്‍പ്പിക്കുക. പുരസ്‌കാര ജേതാക്കളെ വേദിയില്‍ വെച്ച്  പ്രഖ്യാപിക്കും.

പരിപാടിയില്‍ ഗായകരായ പ്രദീപ് ബാബു , മൃദുല വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാന മേളയും രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ ,നാടന്‍ പാട്ട് ഗായിക ലേഖാ അജി നയിക്കുന്ന നാടന്‍ പാട്ട് കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓ.ഐ.സി.സി പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങര , ജനറല്‍ സെക്രടറി ബി.എസ്.പിള്ള ,വൈസ് പ്രസിഡന്റ് എബി വാരിക്കാട് , മീഡിയ കണ്‍ വീനര്‍ വര്‍ഗ്ഗീസ് ജോസഫ് മാരാമണ്‍, ട്രഷറര്‍ രാജീവ് നടുവിലെമുറി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




 


പ്രധാന വാർത്തകൾ
 Top